വില്ലനായി തമിഴ് റോക്കേഴ്സ്; 'വില്ലൻ' ഇന്റർനെറ്റിൽ പ്രചരിക്കുന്നു

മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ഫ്രാന്‍സില്‍ നിന്നാണ് ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത്. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലാണ് ചിത്രം പ്രചരിക്കുന്നത്. ഇതിനു മുമ്പും പല പുതിയ ചിത്രങ്ങളും ഇത്തരത്തില്‍ പ്രചരിപ്പിച്ചത് തമിഴ് റോക്കേഴ്‌സിന്റെ സൈറ്റിലായിരുന്നു. വെബ്‌സൈറ്റില്‍ നിന്ന് ചിത്രം നീക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ജോഡികള്‍ അഭിനയിച്ച് ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് വില്ലന്‍. കോളിവുഡ് താരങ്ങളായ വിശാലും ഹന്‍സികയും, തെലുങ്ക് താരങ്ങളായ ശ്രീകാന്തും, റാഷി ഖന്നയും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ്. റോക്ലൈന്‍ എന്റര്‍ടൈന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ റോക്ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മ്മിച്ചത്.
https://www.facebook.com/Malayalivartha