കണ്ണ് നിറഞ്ഞിരിക്കുമ്പോൾ പോലും ചിരിക്കുന്ന ആ മുഖം തരുന്നത് വല്ലാത്തൊരു ഫീലിങ്ങാണ്; മോഹൻലാൽ സംവിധായകന്റെ നടനാണെന്നും ഷാജി കൈലാസ്

മോഹന്‍ലാല്‍ എന്ന നടന്‍ സംവിധായകന്റെ നടനാണെന്നും അദ്ദേഹത്തെ പൂര്‍ണമായി വിനിയോഗിച്ചിരിക്കുന്ന ഒരു ചിത്രമാണ് വില്ലനെന്നും സംവിധായകൻ ഷാജി കൈലാസ്. വില്ലൻ കണ്ടതിന് ശേഷം ഫേസ് ബുക്ക് പോസ്റ്റിലൂടെ സിനിമയെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
സിനിമ ഒത്തിരി ഇഷ്ട്ടപെട്ടു, തുടര്‍ച്ച നഷ്ടപ്പെടാത്ത മനശാസ്ത്രപരമായ ഒരു അവതരണമാണ് ചിത്രമെന്നും വാക്കുകൾക്ക് അതീതമായി ഇത്തരമൊരു ചിത്രം ഒരുക്കിയ ഉണ്ണികൃഷ്ണന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാത്യു മാഞ്ഞൂരാനായി നിറഞ്ഞാടിയ മോഹൻലാലിൻറെ അഭിനയ മികവിക്കുറിച്ചും അദ്ദേഹം വാചാലനായി, കണ്ണ് നിറഞ്ഞിരിക്കുമ്പോൾ പോലും ചിരിക്കുന്ന ആ മുഖം തരുന്നത് വല്ലാത്തൊരു ഫീലിങ്ങാണ്. ആ ഫീലിങ്ങ് പ്രേക്ഷകർക്ക് കൂടി അനുഭവവേദ്യമാക്കാൻ കഴിഞ്ഞു എന്നുള്ളതാണ് വില്ലന്റെ ഏറ്റവും വലിയ വിജയമെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു. തന്റെ സൂപ്പർഹിറ്റ് ചിത്രമായ ആറാം തമ്പുരാനിലെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
https://www.facebook.com/Malayalivartha