സിനിമയില്‍ നേരിട്ട ചതിയെക്കുറിച്ച് ടോമിച്ചന്‍ മുളകുപാടം...

മലയാള സിനിമ ടോമിച്ചന്‍ മുളകുപാടത്തിന്റെ പേര് ഒരിക്കലും മറക്കില്ല. ഇപ്പോള്‍ ടോമിച്ചന്‍ മുളകുപാടമെന്ന നിര്‍മ്മാതാവ് വിജയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്. പക്ഷെ ടോമിച്ചന്റെ ആദ്യകാലം വിജയമായിരുന്നില്ല. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടോമിച്ചന്‍ മനസ്സു തുറന്നത്. ആദ്യം സിനിമയിലേയ്ക്കിറങ്ങിയപ്പോള്‍ നേരിട്ടത് വന്‍ ചതിയായിരുന്നു. 2007ല്‍ മുളകുപാടം ഫിലിംസ് നിര്‍മ്മിച്ച സിബി മലയില്‍മോഹന്‍ലാല്‍ ടീമിന്റെ ഫ്‌ലാഷ് തന്റെ തലയില്‍ കെട്ടി വെച്ചതായിരുന്നു.
45 ലക്ഷം മുടക്കിയാല്‍ മതിയെന്ന് പറഞ്ഞ് പലരും ഉപേക്ഷിച്ച ചിത്രം എന്റെ തലയില്‍ കെട്ടിവെച്ചു. പക്ഷേ ഒന്നേ മുക്കാല്‍ കോടിയാണ് നഷ്ടമായത്. എന്നാല്‍ മോഹന്‍ലാല്‍ കൂടെ നിന്നു. മറ്റൊരു ചിത്രം ചെയ്യാമെന്ന് മോഹന്‍ലാല്‍ ഉറപ്പു നല്‍കിയിരുന്നു. പുലിമുരുകന് മുമ്പ് ഞാന്‍ നിര്‍മ്മിക്കുകയും വിതരണത്തിനെടുക്കുകയും ചെയ്ത നാല് സിനിമകള്‍ പരാജയപ്പെട്ടിരുന്നു. പത്തുകോടിയാണ് നഷ്ടമുണ്ടായത്. സിനിമ, വിജയപരാജയങ്ങള്‍ നിശ്ചയിക്കാവുന്ന ബിസിനസ്സല്ല.
ചിലപ്പോള്‍ ഒരു രൂപ പോലും കിട്ടാതിരിക്കാമെന്നു മാത്രമല്ല,വന്‍ നഷ്ടവും ഉണ്ടാകും. പുലിമുരുകനില്‍ ഞാന്‍ തകരുമെന്നായിരുന്നു പലരും കരുതിയിരുന്നത്. സാമ്പത്തികമായി ഞാന്‍ ചെറിയ പ്രശ്‌നത്തില്‍ പെട്ടിരുന്നു എന്നത് സത്യമാണ്. ഗള്‍ഫിലാണ് എന്റെ പ്രധാന ബിസിനസ്സ്,അവിടെ പ്രതിസന്ധിയുണ്ടായതും സാമ്പത്തിക ഞെരുക്കത്തിനു കാരണമായി. 12 കോടി പ്രതീക്ഷിച്ച പുലിമുരുകന് 35 കോടിയാണ് ചെലവായത്. 180 ദിവസം ചിത്രീകരിച്ചു. പല സുഹൃത്തുക്കളുടെയും സാമ്പത്തിക സഹായം ഉണ്ടായതുകൊണ്ടാണ് എനിക്ക് പുലിമുരുകന്‍ വിചാരിച്ച രീതിയില്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞത്. ആ സിനിമ അര്‍ഹിക്കുന്ന തരത്തില്‍ പ്രമോട്ട് ചെയ്തതും ഈ ഗംഭീര വിജയത്തിനു കാരണമായി. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും സഹകരിച്ചു. പ്രതിഫലംപോലും മോഹന്‍ലാല്‍ അവസാനമാണ് വാങ്ങിയത്.
ഈ ബിസിനസ്സിനെക്കുറിച്ച് നന്നായി പഠിച്ചില്ലെങ്കില്‍ നഷ്ടം ഉറപ്പാണ്. പണം പലിശക്കെടുത്ത് സിനിമ പിടിക്കാന്‍ ഇറങ്ങിയാല്‍ അവസാനം ചെന്നെത്തുക ആത്മഹത്യയിലായിരിക്കും. സിനിമയെന്നല്ല ഒരു ബിസിനസ്സിനെക്കുറിച്ചും ഞാന്‍ കൂടുതലൊന്നും ഫാമിലിയില്‍ പറയാറില്ല. പക്ഷെ, പുലിമുരുകനില്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ഭാര്യ എന്നോട് സിനിമാ ബിസിനസ്സില്‍ മുടക്കുന്ന പണത്തെക്കുറിച്ച് ശ്രദ്ധ വേണമെന്ന് പറഞ്ഞു. പുലിമുരുകന്‍ എന്ന സിനിമ നിങ്ങളെല്ലാം കരുതുന്നതുപോലെ ലാഭം മാത്രമല്ല നല്‍കിയത്. മലയാള സിനിമയില്‍ ബിഗ് ബ്ജറ്റ് ചിത്രങ്ങള്‍ ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് മറ്റ് നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടായി.
രാമലീലയെ വിവാദങ്ങള്‍ ഒന്നും ബാധിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ആ വിഷയത്തില്‍ ഉണ്ടായിരുന്ന വിശ്വാസമാണ് എന്നെക്കൊണ്ട് ആ ചിത്രം നിര്‍മ്മിക്കുവാന്‍ പ്രേരിപ്പിച്ചത്. ദിലീപിന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന രീതിയിലൊക്കെ പ്രചരണം വന്നുവെന്നത് ശരിയാണ്. പക്ഷെ അതു മാത്രമല്ല വിജയകാരണം, സിനിമ നല്ലതായിരുന്നു. അരുണ്‍ ഗോപിയത് നല്ല രീതിയില്‍ ചിത്രീകരിക്കുകയും ചെയ്തു. നല്ല കഥയാണെങ്കില്‍ സിനിമ വിജയിക്കും എന്നാണെന്റെ വിശ്വാസം.
വാരിക്കോരി സിനിമ ചെയ്യുന്നതല്ല എന്റെ രീതി. കഥ, സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഇതൊക്കെ പ്രാധാനമാണ്. ഈ ഘടകങ്ങള്‍ എല്ലാം ഒത്തു വന്നാല്‍ മാത്രമേ നിര്‍മ്മാണത്തെക്കുറിച്ച് ചിന്തിക്കുക. ഫല്‍ഷില്‍ സംഭവിച്ചത് ഇനിയും ആവര്‍ത്തിക്കാതിരിക്കാനാണ് മുന്‍കരുതലെന്നും ടോമിച്ചന്‍ മുളകുപാടം പറഞ്ഞു.
https://www.facebook.com/Malayalivartha