പീറ്റര്‍ ഹെയ്‌നിന്റെ ഒരു ദിവസത്തെ പ്രതിഫലം യുവതാരങ്ങള്‍ക്ക് പോലുമില്ല

പുലിമുരുകനിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയ്‌നിന്റെ ഒരു ദിവസത്തെ പ്രതിഫലം മലയാളത്തിലെ പല യുവതാരങ്ങള്‍ക്കും ലഭിക്കുന്നില്ലെന്നതാണ് സത്യം. മലയാളത്തില്‍ താരങ്ങളുടെ ഡേറ്റ് നോക്കിയാണ് പലരും സിനിമയെടുക്കുന്നതെങ്കില്‍ പീറ്ററിന്റെ ഡേറ്റിനായി മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ കാത്തിരിക്കുകയാണ് എന്നതാണ് സത്യം. പുലിമുരുകന്റെയും ഒടിയന്റെയും ഷൂട്ടിംഗ് ബ്രേക്കാവാന്‍ കാരണം പീറ്ററിന്റെ തിരക്കാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, വിയറ്റിനാം, ഹോളിവുഡ് സിനിമകളില്‍ ആക്ഷന്‍ ഡയറക്ടറായി ജോലി ചെയ്യുകയാണ് പീറ്റര്‍ ഹെയ്ന്‍.
ആക്ഷന്‍ രംഗങ്ങളിലെ സ്റ്റൈല്‍ ജീവിതത്തിലും കൊണ്ടുനടക്കുന്നയാളാണ് പീറ്റര്‍. സാധാരണ ഫൈറ്റ് മാസ്റ്റര്‍മാരെ പോലെയല്ല, കോട്ടും സ്യൂട്ടും അണിഞ്ഞാണ് അദ്ദേഹം ഫൈറ്റ് കമ്പോസ് ചെയ്യുന്നത്. പഞ്ചും ബ്‌ളോക്കുമെല്ലാം അദ്ദേഹം തന്നെ ചെയ്തു കാണിക്കും. അങ്ങനെയുള്ളപ്പോള്‍ ഷോട്‌സും ടി ഷര്‍ട്ടുമായിരിക്കും ധരിക്കുക. പലതരം കൂളിംഗ് ഗ്ലാസുകളും മാസ്റ്ററുടെ വീക്ക്‌നെസാണ്. ലോകപ്രശസ്ത ബ്രാന്‍ഡുകളില്‍ പെട്ട പെര്‍ഫ്യൂമുകളും സ്‌പ്രേകളും ഇദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ്. ഉപയോഗിക്കുന്ന സോക്‌സ് പോലും ബ്രാന്‍ഡഡാണ്. ലൊക്കേഷനുകളില്‍ പീറ്ററിനായി പ്രത്യേകം കാരവനും കജ്ജീകരിക്കുന്നുണ്ട്.
മൂന്ന് ലക്ഷം രൂപയാണ് പീറ്ററിന്റെ ഒരു ദിവസത്തെ ശമ്പളം. ഫൈറ്റ് ഡിസ്‌ക്കഷനും തിരക്കഥാ വായനയ്ക്കും എത്തുമ്പോള്‍ മുതല്‍ അദ്ദേഹമത് വാങ്ങിച്ച് തുടങ്ങും. പക്ഷെ, തന്റെ ജോലിയില്‍ വീഴ്ചകള്‍ വരുത്താറില്ല. ലൊക്കേഷനില്‍ മാത്രമല്ല, എഡിറ്റിംഗ് ടേബിളിലും ഗ്രാഫിക്‌സ് ജോലികളിലും പീറ്ററിന്റെ സാനിധ്യമുണ്ടാകും. ഒടിയന് മാത്രം അറുപത് ദിവസത്തെ ഡേറ്റാണ് നല്‍കിയിരിക്കുന്നത്. അതായത് ഒരു കോടി 18 ലക്ഷം രൂപ പ്രതിഫലം. വിമാന ടിക്കറ്റും പഞ്ചനക്ഷത്ര താമസവും അതിന് പുറമേയാണ്. മലയാളത്തിലെ പല യുവതാരങ്ങളും ഒരു കോടിയില്‍ താഴെയാണ് പ്രതിഫലം വാങ്ങുന്നത്.
https://www.facebook.com/Malayalivartha





















