മഹേഷിന്റെ മൂന്നാം വരവ് താമസിക്കാതെ ഉണ്ടാകുമെന്ന് സിനിമാവൃത്തങ്ങള്‍

ഒരു തരത്തിലും ഭാഗ്യദേവത കടാക്ഷിക്കാത്തയാളാണ് നടന്‍ മഹേഷ്. എണ്‍പതുകളുടെ അവസാനം മലയാള സിനിമയിലെത്തി. നായകനായില്ലെങ്കിലും നായക തുല്യമായ വേഷങ്ങളും ഒന്നിലധികം നായകന്‍മാര്‍ അഭിനയിച്ച മിമിക്‌സ് പരേഡ് പോലുള്ള സിനിമകളിലും അഭിനയിച്ചെങ്കിലും രക്ഷപെട്ടില്ല. തൊണ്ണൂറുകളുടെ പകുതിയായപ്പോഴേക്കും ഏതാണ്ട് ഔട്ടായിരുന്നു. തന്നെ പലരും ചേര്‍ന്ന് ഒതുക്കുകയായിരുന്നെന്ന് അന്ന് പലതവണ മഹേഷ് പല സിനിമാ വാരികകളില്‍ നല്‍കിയ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. തന്റത്ര കഴിവില്ലാത്ത പലര്‍ക്കും അവസരങ്ങള്‍ ലഭിക്കുമ്പോള്‍ തന്നെ മനപ്പൂര്‍വം ഒഴിവാക്കുകയാണെന്നും താരം പറഞ്ഞിരുന്നു. ലേലം സിനിമയില്‍ പൊലീസ് ഓഫീസറുടെ വേഷം ചെയ്യാന്‍ വിളിച്ചെങ്കിലും തടി കൂടിയെന്ന് പറഞ്ഞ് സംവിധായകന്‍ ജോഷി പറഞ്ഞ് വിട്ടെന്ന് മഹേഷ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ താരം വിവാഹിതനായി രണ്ട് പെണ്‍കുട്ടികളുടെ അച്ഛനുമായി. സിനിമകള്‍ കുറഞ്ഞതോടെ അമേരിക്കയിലേക്ക് പറന്നു. നാലഞ്ച് കൊല്ലം പ്രവാസജീവിതം നയിച്ചെങ്കിലും രക്ഷപെട്ടില്ല. നാട്ടില്‍ തിരികെയെത്തി. സിനിമ തന്നെയായിരുന്നു വീണ്ടും പ്രതീക്ഷ. പക്ഷെ, രണ്ടാം വരവില്‍ അഭിനയമല്ല, സംവിധാനത്തിലാണ് ചുവട് വെച്ചത്. എന്നാല്‍ തിരക്കഥാകൃത്ത് സിനിമയില്‍ അനധികൃതമായി ഇടപെട്ടതോടെ മഹേഷ് വെട്ടിലായി. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തന്റെ ആഗ്രഹത്തിനനുസരിച്ച് ചെയ്യാന്‍ മഹേഷിനായില്ല. ചിത്രത്തിന്റെ പോസ്റ്ററില്‍ തന്റെ പേര് വരുമോ എന്ന ആശങ്കപോലും മഹേഷിനുണ്ടായിരുന്നു. സിനിമ ഇറങ്ങി എട്ടുനിലയില്‍ പൊട്ടി. അതോടെ ആരും അഭിനയിക്കാനും വിളിക്കാതെയായി. ആരോടും ചാന്‍സ് ചോദിക്കാന്‍ വയ്യാത്ത അവസ്ഥയിലും.
അങ്ങനെ കഴിയുമ്പോഴാണ് സീരിയലുകള്‍ തേടിയെത്തുന്നത്. ചില സീരിയലുകളില്‍ അഭിനയിച്ചെങ്കിലും കാര്യമായ മെച്ചമുണ്ടായില്ല. വീട്ടുകാരും സുഹൃത്തുക്കളും മാത്രം താരത്തെ തിരിച്ചറിഞ്ഞു. കാരണം അപ്പോഴേക്കും മഹേഷിന്റെ രൂപവും ഭാവവും മാറിയിരുന്നു. അപ്പോഴും സിനിമയില്‍ ഒരു നല്ല വേഷം ചെയ്യുക എന്ന സ്വപ്‌നം മനസില്‍ കൊണ്ടു നടന്നു. അതിനിടെയാണ് നടന്‍ ദിലീപ് നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലാകുന്നത്. അതോടെ പല നടന്‍മാരും കാണിക്കാത്ത ധൈര്യം മഹേഷ് കാണിച്ചു. ദിലീപിന് വേണ്ടി ചാനലുകളില്‍ കയറിയിരുന്ന് സംസാരിക്കാന്‍ തുടങ്ങി. ഇത് പതിവാക്കുകയും ചെയ്തു. എങ്ങനെയെങ്കിലും ദിലീപ് കനിഞ്ഞാല്‍ സിനിമയില്‍ നല്ലൊരു വേഷം ലഭിക്കുമെന്ന് മഹേഷിന് അറിയാമായിരുന്നു.
എന്നാല്‍ ചില സുഹൃത്തുക്കള്‍ മഹേഷിന്റെ ചാനല്‍ ചര്‍ച്ചകളെ എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്തു. മഹേഷേ നിന്റെ പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ വരുന്നവര്‍ നിന്നെ കുറിച്ച് അന്വേഷിക്കുമ്പോള്‍ എന്തായിരിക്കും നാട്ടുകാര്‍ പറയുക, ഒരു നടിയെ തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിക്ക് വേണ്ടി ചാനലുകള്‍ കയറിയിറങ്ങിയ നടനാണ് നീയെന്ന്. ഇത് ശരിയാണോന്ന് ഭാവി മരുമക്കള്‍ ചോദിച്ചാല്‍ എന്തുത്തരം നല്‍കും. മഹേഷ് ഉത്തരം പറഞ്ഞില്ലെന്നാണ് അറിയുന്നത്. എന്നാലും ദിലീപ് വഴി ഭാഗ്യം വരുമെന്ന പ്രതീക്ഷയിലാണ് മഹേഷ്. കാരണം ദിലീപ് സഹായിച്ചവരെ കൈവെടിയാറില്ല.
https://www.facebook.com/Malayalivartha





















