പക തീര്‍ന്നില്ലേ? ബി.ഉണ്ണികൃഷ്ണന്‍ തന്റെ പുതിയ ചിത്രം തടസപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് വിനയന്‍

ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ തന്റെ പുതിയ ചിത്രം തടസപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് സംവിധായകന്‍ വിനയന്‍ ആരോപിച്ചു. പല ടെക്‌നീഷ്യന്‍മാരോടും ഉണ്ണികൃഷ്ണന്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. വിനയനെ ആവശ്യമില്ലാതെ സിനിമാ മേഖലയില്‍ നിന്ന് വിലക്കിയതിന് ഉണ്ണികൃഷ്ണന്‍, സിബിമലയില്‍, ഇന്നസെന്റ് എന്നിവരില്‍ നിന്ന് പിഴയീടാക്കാന്‍ ദേശീയ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഉണ്ണികൃഷ്ണന്റെ പക കൂടിയത്. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ പൂജാ വേളയില്‍ വെച്ച് നടി മല്ലികാ സുകുമാരനും സംവിധായകന്‍ ജോസ് തോമസും ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അതില്‍ താന്‍ സന്തോഷവാനാണെന്നും വിനയന്‍ പറയുന്നു.
നിരപരാധിയായ വിനയനെ ഫെഫ്ക നേതൃത്വവും ചില പ്രമുഖ നടന്‍മാരും ചേര്‍ന്ന് സിനിമയില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് സംവിധായകന്‍ ജോസ് തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ സംവിധായകരായ കമലും സിദ്ധിക്കും ജോഷിയും രഞ്ജിത്തും അറിഞ്ഞ് കാണുമെന്നും വിനയന്‍ പറയുന്നു. അവരുടെ നേതാവായ ഉണ്ണികൃഷ്ണന്‍ എന്നിട്ടും തനിക്കെതിരെ തിരിഞ്ഞെന്നും ഇതുവരെ ഇയാള്‍ക്കിത് നിര്‍ത്താന്‍ സമയമായിട്ടില്ല, കഷ്ടം തന്നെയെന്നും വിനയന്‍ പരിഹസിച്ചു. വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന് പൃഥ്വിരാജ് മാപ്പ് എഴുതി നല്‍കണമെന്ന് താരസംഘടനയും ഫെഫ്കയും മറ്റും ആവശ്യപ്പെട്ടിരുന്നതായി മല്ലിക സുകുമാരന്‍ വെളിപ്പെടുത്തിയിരുന്നു. വിനയന്‍ കൈപിടിച്ചുയര്‍ത്തിയില്ലായിരുന്നെങ്കില്‍ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയില്‍ രക്ഷപെടില്ലായിരുന്നെന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha