സുരേഷ് ഗോപിയുടെ പിണക്കംമാറ്റാന്‍ മമ്മൂട്ടി അത് ചെയ്യുമോ?

മമ്മൂട്ടിയും സുരേഷ് ഗോപിയും പിണങ്ങിയിട്ട് കുറേ വര്‍ഷങ്ങളായി. പിണക്കത്തിന് കാരണമെന്തെന്ന് കുറേ നാളായി എല്ലാവരും അന്വേഷിക്കുന്നു, ഇരുവരോടും ചോദിക്കുന്നു. എന്നാല്‍ വ്യക്തമായ മറുപടി ആരും നല്‍കുന്നില്ല. എന്താണ് കാരണമെന്ന് തനിക്കറിയില്ലെന്നും സുരേഷിനോട് ചോദിക്കുന്നതായിരിക്കും നല്ലതെന്നും മമ്മൂട്ടി ചില മാധ്യമസുഹൃത്തുക്കളോട് പറഞ്ഞു. പക്ഷെ, ഇത് വ്യക്തിപരമായ കാര്യമാണെന്നും അതില്‍ നിന്ന് ഉടലെടുത്ത വൈരാഗ്യമാണെന്നുമാണ് സുരേഷ് ഗോപി പറയുന്നത്. ഇതില്‍ മൂന്നാമതൊരാള്‍ അഭിപ്രായം ചോദിക്കുന്നതും ഇടപെടുന്നതും ഇഷ്ടമല്ലെന്നും ഞാനും മമ്മൂട്ടിയും തമ്മില്‍ വഴക്കുണ്ടെങ്കില്‍ അത് ഞങ്ങള്‍ തീര്‍ത്തോളാമെന്നും സുരേഷ് ഗോപി വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു.
ഒരു വടക്കന്‍ വീരഗാഥയില്‍ തന്റെ കഥാപാത്രത്തെ ഒതുക്കാന്‍ മമ്മൂട്ടി ശ്രമിച്ചെന്ന് സുരേഷ് ഗോപി വിശ്വസിച്ചിരുന്നതായി പല സിനിമാ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയിരുന്നു. അതാണോ പിണക്കത്തിന് കാരണമെന്നറിയില്ല. പിന്നീട് വടക്കന്‍ വീരഗാഥ ടീം പഴശിരാജ എടുത്തപ്പോള്‍ സുരേഷ് ഗോപിയെ വിളിച്ചിരുന്നു. പക്ഷെ, നല്ല വേഷമായിട്ടും അദ്ദേഹം ഒഴിഞ്ഞുമാറി. പകരം ശരത് കുമാറെത്തി ആ റോള്‍ നന്നായി ചെയ്ത് കയ്യടി വാങ്ങി മടങ്ങി. സിനിമ കണ്ടപ്പോള്‍ സുരേഷ് ഗോപിക്ക് വലിയ നഷ്ടബോധം തോന്നി. അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചെന്ന് പല സിനിമാക്കാരും പറഞ്ഞിരുന്നു. ഇതിനിടെ സുരേഷ് ഗോപി എം.പിയായി. എന്നിട്ടും പിണക്കം മാറിയില്ല.
പണ്ട് ഏതോ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് തമിഴ്‌നാട്ടില്‍ നിന്ന് സുരേഷ് ഗോപി മമ്മൂട്ടിക്കൊപ്പം കാറിലാണ് കേരളത്തിലേക്ക് തിരിച്ചത്. മമ്മൂട്ടി അമിത വേഗത്തില്‍ കാറോടിച്ചത് സുരേഷ് ഗോപിക്ക് ഇഷ്ടപ്പെടാതിരിക്കുകയും ഇതേ തുടര്‍ന്ന് ഇരുവരും വാക്ക്തര്‍ക്കം ഉണ്ടായെന്നും ഒടുവില്‍ സുരേഷ് ഗോപിയെ മമ്മൂട്ടി റോഡില്‍ ഇറക്കിവിട്ടെന്നും. ഇതേ തുടര്‍ന്നാണ് രണ്ടുപേരും പിണങ്ങിയതെന്നും ചിലര്‍ പറയുന്നു. എന്നാല്‍ സത്യം അതല്ലെന്നാണ് ഇരുവരെയും അടുത്തറിയാവുന്ന ചിലര്‍ പറയുന്നത് ഇങ്ങിനെയാണ്; മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരു വര്‍ഷം ദേശിയ അവാര്‍ഡിന്റെ അവസാന പട്ടികയിലുണ്ടായിരുന്നു. പ്രഖ്യാപനം വന്നപ്പോള്‍ കളിയാട്ടത്തിലെ അഭിനയത്തിന് സുരേഷ് ഗോപിക്ക് കിട്ടി. ഇത് മമ്മൂട്ടിയെ ക്ഷുഭിതനാക്കിയെന്നും സുരേഷ് ഗോപി അനുഗ്രഹം തേടി ചെന്നപ്പോള്‍ മമ്മൂട്ടിയില്‍ നിന്ന് മോശം പ്രതികരണം ഉണ്ടായെന്നുമാണ്. ഇതെത്രത്തോളം വിശ്വസനീയമാണെന്ന് അറിയില്ല. എന്തായാലും സുരേഷ് ഗോപിയുടെ പിണക്കം മാറ്റാന്‍ മമ്മൂട്ടി തീരുമാനിച്ചിട്ടുണ്ടെന്ന് അറിയുന്നു. നല്ല കാര്യമാണ്. അതിനായി സുരേഷ്‌ഗോപിയുടെ മകന്‍ ഗോകുലിന് തന്റെ ചിത്രത്തില്‍ നല്ല വേഷം കൊടുക്കാന്‍ മമ്മൂട്ടി തീരുമാനിച്ചതായി അറിയുന്നു.
https://www.facebook.com/Malayalivartha