അത് കീര്‍ത്തി സുരേഷ് അല്ല ;ചിത്രീകരണത്തിനിടെ പാറയില്‍ നിന്ന് വഴുതി വീണത് പുതുമുഖനടി സംഭവത്തിന്റെ വീഡിയോ വൈറല്‍

സിനിമാ ചിത്രീകരണത്തിനിടെ പാറയില്‍ നിന്ന് വഴുതി വീണ നടി കീര്‍ത്തി സുരേഷല്ലെന്ന് വ്യക്തമായി.സമൂഹ മാധ്യമങ്ങളിലാണ് നടി വീഴുന്നതിന്റെ വീഡിയോ പ്രചരിച്ചത്. പാറയില്‍ നിന്ന് വീണ് പരുക്കേറ്റത് പുതുമുഖ താരം ലിന്‍ഡ കുമാറിനാണ്. സിദ്ദിഖ് ചേന്ദ്മംഗലൂര്‍ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്റെ കുപ്പായം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം.
കോഴിക്കോട് പേരാമ്ബ്രയ്ക്ക് അടുത്തുള്ള ജാനകിക്കാടായിരുന്നു ലൊക്കേഷന്‍.നടി ലിന്‍ഡ കുമാറിന്റെ കൈക്കും കാലിനും പരുക്കേറ്റു. 10 ദിവസത്തെ വിശ്രമത്തിന് ശേഷം നടി ഷൂട്ടിങ്ങിന് തിരിച്ചെത്തും.അതേസമയം കീര്‍ത്തി സുരേഷ് സുഖമായിരിക്കുന്നുവെന്നും താരമിപ്പോള്‍ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിലാണെന്നും അറിയുന്നു.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha





















