മേജര്‍ രവിയെ ഷൂട്ടിങ്ങിനിടയിൽ തല്ലിയ ഉണ്ണിമുകുന്ദന് സോഷ്യൽ മീഡിയയുടെ കൈയ്യടി!!

സിനിമ ഷൂട്ടിങ്ങിനിടെ നടന്‍ ഉണ്ണി മുകുന്ദന്‍ സംവിധായകന്‍ മേജര്‍ രവിയെ തല്ലിയിട്ട് ഇത് നാലാം വര്‍ഷം. ഷൂട്ടിങ്ങിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മേജര്‍ രവിയെ പഞ്ഞിക്കിട്ട നടന്‍ ഉണ്ണി മുകുന്ദന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.
സലാം കശ്മീര്‍ എന്ന സിനിമ ഷൂട്ടിങ്ങിനിടെയാണ് നടന്‍ ഉണ്ണി മുകുന്ദന്‍ സംവിധായകന്‍ മേജര്‍ രവിയെ തല്ലിയത്. ഹിന്ദുക്കള്‍ ഉണരേണ്ടതിനെ പറ്റി വളരെ ഗൗരവമായി ചിന്തിക്കേണ്ടതിന്റെറ ആവശ്യകതയെ പറ്റി എകെ രവീന്ദ്രന്‍ എന്ന മേജര്‍ രവി പറഞ്ഞ സാഹചര്യത്തില്‍ ഈ ദിവസം ആ തല്ലിനെ പറ്റി ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. 2013 ഓഗസ്റ്റില്‍ ആണ് ഇതേ പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്.
ആ അടി നടന്നതില്‍ തനിക്ക് ഒരു ഖേദവും ഇല്ല എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞപ്പോള്‍ വിശാല മനസ്‌കനായ മേജര്‍ രവി ഉണ്ണിയോട് താന്‍ ക്ഷമിച്ചിരിക്കുന്നു എന്നാണു പറയുക ഉണ്ടായത്. ഇങ്ങനെ ഒരാളെ തല്ലിയത് ഒരു മഹത്വമായി താന്‍ കാണുന്നില്ലെന്നും തന്റെ പ്രായത്തിന്റെ തിളപ്പു കൊണ്ടാവാം സഹിക്കവയ്യാതെ താന്‍ കൈ വച്ചതെന്നും ഉണ്ണി പറഞ്ഞിരുന്നു. മേജറില്‍ നിന്ന് സമാന അനുഭവമുണ്ടായ പലരും തന്നെ അനുകൂലിച്ചെന്നും പ്രേക്ഷകരില്‍ നിന്നു പലരും തന്നെ അനുകൂലിച്ച് പ്രതികരണങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ അന്ന് പറയുക ഉണ്ടായത്.
വര്‍ഗീയ പ്രചരണവും കലാപ ആഹ്വാനവുമായി സംവിധായകന്‍ മേജര്‍ രവി ആര്‍എസ്എസ് രഹസ്യ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരുമെന്നും അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ വീടുകളിലും വന്നു കയറുമെന്നും മേജര്‍ രവി പറയുന്നു. ആര്‍എസ്എസ് രഹസ്യ ഗ്രൂപ്പില്‍ വന്ന മേജര്‍ രവിയുടെ ശബ്ദരേഖ പുറത്തു വന്നു.
ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് മേജര്‍രവിയുടെ വാദങ്ങള്‍. താന്‍ രാവിലെ കുമ്മനം രാജശേഖരനുമായി സംസാരിച്ചുവെന്ന് പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. ഒരു വര്‍ഷം മുന്‍പ് ടിവി ചാനല്‍ അവതാരികയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്ന് പറഞ്ഞതിന് എല്ലാവരും കൂടെ തന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. അന്ന് ഒരു ഹിന്ദുവിന്റെയും രക്തം തിളയ്ക്കുന്നത് കണ്ടില്ല.
ഇന്നവര്‍ നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറിക്കൂടിയിരിക്കുന്നു. നാളെ വീട്ടിലും കയറും. എല്ലാവരും കൂടി പുറത്തിറങ്ങുന്ന സമയത്തു മാത്രമേ താനും പുറത്തിറങ്ങൂവെന്നും ഒറ്റപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മേജര്‍ രവി പറയുന്നു. എന്റെ എന്നതല്ല നമ്മുടേതെന്ന് കണ്ട് ശക്തരാകണം. അല്ലെങ്കില്‍ ഹിന്ദു ഇല്ലാതാകുമെന്നും മേജര്‍ രവി വാദിച്ചിരുന്നു.
https://www.facebook.com/Malayalivartha