പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് തിയറ്ററുകളിലേക്ക്; ചിത്രത്തിന്റെ ടീസറിന് സോഷ്യൽ മീഡിയയിൽ വൻസ്വീകാര്യത

ജോയി താക്കോൽക്കാരന്റെ വേഷത്തിൽ ജയസൂര്യ അഭിനയിച്ച് തിയറ്റർ ഇളക്കി മറിച്ച പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് തിയറ്ററുകളിലേക്ക്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 17ന് തിയറ്ററുകളിലെത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
പുണ്യാളൻ അഗർബത്തീസിൽ തൃശൂർ ഭാഷാ ശൈലിയുമായെത്തിയ ജോയി താക്കോൽക്കാരനെ കൈയടികളോടെയായിരുന്നു പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് നായികാ വേഷം അവതരിപ്പിച്ചത് നൈല ഉഷയായിരുന്നു. എന്നാൽ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലെ നായിക സസ്പെൻസ് ആക്കി വച്ചിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ.
അജു വർഗീസ്, ധർമജൻ, വിജയ രാഘവൻ, ഗിന്നസ് പക്രു, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നവർ. ഡ്രീംസ് എൻ ബിയോണ്ട്സിനു വേണ്ടി ജയസൂര്യ, രഞ്ജിത്ത് ശങ്കർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. പുണ്യാളൻ സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
ടീസർ കാണൂ
https://www.facebook.com/Malayalivartha