കവിത പോലൊരു സിനിമ ആ സിനിമയ്ക്ക് പേര് മായാനദി

മധുരയിലും കൊടൈക്കനാലിലും കൊച്ചിയിലുമായി ചിതറിക്കിടക്കുന്ന നഗരയൗവനത്തിന്റെ പ്രണയത്തിന്റെയും അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെയും കഥ പറയുന്ന ആഷിഖ് അബു ചിത്രം മായാനദി തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. മലയാളത്തിന്റെ മുൻനിര നായകനിരയിലേക്ക് ഉയർന്നു വരുന്ന ടൊവീനോ തോമസിന് തന്റെ കരിയറിൽ ലഭിച്ച വ്യത്യസ്മതമായ കഥാപാത്രമാണ് മാത്തൻ. മിതത്വത്തോടെ മനോഹരമായി ടൊവീനോ മാത്തനെ അവതരിപ്പിക്കുകയും ചെയ്തു. അപ്പു എന്ന അപർണയായി എത്തിയ ഐശ്വര്യ ലക്ഷ്മി അക്ഷരാർഥത്തിൽ ഞെട്ടിച്ചു. താരതമ്യേന പുതുമുഖമായിരുന്നിട്ടും അപ്പു എന്ന കഥാപാത്രത്തിന്റെ ചൂടും ചൂരും നഷ്ടമാവാതെ സ്ക്രീനിൽ അതേപടി എത്തിക്കാൻ ഐശ്വര്യയ്ക്കായി.
ഇതിനകം തന്നെ ചിത്രം വളരെയധികം പ്രശംസകൾ പിടിച്ചു പറ്റി . ഒടുവിൽ സംവിധായകന്‍ പ്രിയദര്‍ശനാണ് ചിത്രത്തിന് പ്രശംസയുമായി മുന്നോട്ട് വന്നിരിക്കുന്നത്. കവിത പോലൊരു സിനിമയാണ് മായാനദിയെന്ന് പ്രിയദര്‍ശന്‍ അഭിപ്രായപ്പെട്ടത്. സാധാരണ സംഭാഷണങ്ങളാണ് ചിത്രത്തിലുള്ളത്. കണ്ടിരുന്നപ്പോള്‍ ഒരു സിനിമയാണെന്ന് തോന്നിയതേയില്ല. നടക്കുന്ന സംഭവത്തിനൊപ്പം പോകുന്നത് പോലെ തോന്നിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് മായാനദിയുടെ തിരക്കഥ.
https://www.facebook.com/Malayalivartha