ഐ .വി .ശശിയും ടി .ദാമോദരനും ചേർന്നൊരുക്കിയ സൂപ്പർ ഹിറ്റ് ചിത്രത്തിൽ മോഹന്‍ലാലിനുണ്ടായിരുന്നത് വില്ലൻ വേഷം ;മോഹൻലാലിന്റെ അത്ഭുതപ്പെടുത്തുന്ന പ്രകടനം കണ്ടയുടൻ മമ്മൂട്ടി ചെയ്തത്

എറണാംകുളത്തെ തിയേറ്ററില്‍ നിന്നും വാര്‍ത്ത കണ്ട് മമ്മൂട്ടി നേരെ പോയത് മോഹന്‍ലാല്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സെറ്റിലേക്ക് ആയിരുന്നു.1986ല്‍ ബോക്സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുതരിപ്പണമാക്കി തിയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ട്ടിച്ച ചിത്രമാണ് വാര്‍ത്ത. ഐ .വി .ശശിയും ടി .ദാമോദരനും ചേര്‍ന്ന് രാഷ്ട്രീയപാശ്ചാത്തലത്തില്‍ ഒരുക്കിയ വാര്‍ത്തയില്‍ മമ്മൂട്ടിയ്ക്ക് ഒരു പത്രാധിപന്‍റെ വേഷവും മോഹന്‍ലാലിന് ഒരു വാടക ഗുണ്ടയുടെ റോളുമായിരുന്നു.
മമ്മൂട്ടി , മോഹന്‍ലാല്‍ ,റഹ്മാന്‍ , ടി .ജി രവി , സീമ എന്നിങ്ങനെ അക്കാലത്തെ വലിയ താരനിരയിലായിരുന്നു പൊളിറ്റിക് സറ്റയറായ വാര്‍ത്ത പ്രദര്‍ശനത്തിനെത്തിയത്. മമ്മൂട്ടിയുടെ കഥാപാത്രമായ മാധവന്‍ കുട്ടിയുടെ മൂര്‍ച്ചയുള്ള ഡയലോഗുകള്‍ തിയേറ്ററുകളെ വിറപ്പിച്ചപ്പോള്‍ മോഹന്‍ലാലിന്‍റെ ഗുണ്ടാ റോളായ പരോള്‍ വാസു തിയേറ്ററുകളില്‍ ആവേശം അണപൊട്ടി ഒഴുക്കുകയായിരുന്നു.
എറണാംകുളത്തെ തിയേറ്ററില്‍ നിന്നും വാര്‍ത്ത കണ്ട് മമ്മൂട്ടി നേരെ പോയത് മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രമായ പടയണിയുടെ സെറ്റിലേക്കായിരുന്നു.മമ്മൂട്ടിയുടെ ആഗമനം പ്രതീക്ഷിച്ചിരിക്കുകയായിരുന്ന മോഹന്‍ലാലിനെ കണ്ടതും മമ്മൂട്ടി ആഹ്ലാദത്തോടെ കെട്ടിപിടിച്ചു ചിരിച്ചുകൊണ്ട് ഉച്ചത്തില്‍ പറഞ്ഞു ലാലൂ , നീ ബാലന്‍ ചേട്ടനെ (ബാലന്‍ -കെ.നായരെ ) കടത്തി വെട്ടുന്ന വില്ലന്‍ തന്നെ മമ്മൂട്ടിയുടെ അഭിനന്ദനത്തെ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ കവിളില്‍ മുത്തം കൊടുത്തായിരുന്നു സ്വീകരിച്ചത്
https://www.facebook.com/Malayalivartha