Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"അടുത്താല്‍ അവന്‍ എന്തിനും അവരോടൊപ്പമുണ്ടാകും"- പ്രണവിനെക്കുറിച്ച് വാചാലയായി അമ്മ സുചിത്ര

02 FEBRUARY 2018 10:52 AM IST
മലയാളി വാര്‍ത്ത

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായ ആദി തിയേറ്ററുകളിൽ ഹൗസ് ഫുള്ളായി ഓടുകയാണ്. വന്‍ ആഷോഷത്തോടെയാണ് യുവതാരത്തിന്റെ സിനിമയെ പ്രേഷകര്‍ സ്വീകരിച്ചത്. അഭിനയിക്കാന്‍ പ്രണവിന് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും ഒരുപാട് പേര്‍ നിര്‍ബന്ധിച്ച ശേഷമാണ് അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും മോഹൻലാൽ പറഞ്ഞിരുന്നു. ആദി കണ്ടശേഷം അമ്മ സുചിത്ര പ്രണവിനെക്കുറിച്ച് പറയുന്നു...

"ആദി കണ്ട് തിയേറ്ററില്‍ നിന്നറിങ്ങിയപ്പോള്‍ പ്രണവിന്റെ അമ്മ എന്ന് പറയുന്നത് കേട്ടപ്പോള്‍ എനിക്കുണ്ടായ അഭിമാനം ചെറുതല്ല. പ്രണവ് ഞാന്‍ വളര്‍ത്തിയ കുട്ടിയാണ്. അവനെ എന്റെ കഴിവുകള്‍ക്കകത്ത് നിന്ന് വളര്‍ത്തി എന്ന അഭിമാനമുണ്ട്. അപ്പു മനസ്സ് തുറക്കുന്നതില്‍ അച്ഛനേക്കാള്‍ പതുക്കെയാണ്. റിലീസ് ചെയ്യുന്നതിന്റെ രണ്ടുദിവസം മുന്‍പ് തന്നെ അപ്പു ഹിമാലയത്തിലേക്ക് പോയി. ഫോണ്‍ റേഞ്ച് പോലുമില്ല. റിലീസ് ദിവസം ഉച്ചയ്ക്ക് വിളിച്ചപ്പോള്‍ സിനിമ നന്നായിട്ടുണ്ടെന്ന് എല്ലാവരും പറയുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഗുഡ് ഗുഡ് എന്ന് രണ്ടു തവണ പറഞ്ഞു. പിന്നെ അവന്‍ സിനിമയെ കുറിച്ച് സംസാരിച്ചതേയില്ല.

അപ്പു ആരുടെ അടുത്തും ഇടിച്ച് കേറില്ല. ഒരു നാണക്കാരന്‍ കുട്ടിയായിരുന്നു. പക്ഷേ അടുത്താല്‍ അവന്‍ എന്തിനും അവരോടൊപ്പമുണ്ടാകും. വായനയും സംഗീതവും യാത്രയുമാണ് അവന്റെ ലോകം. അവന്റെ വഴി അവന്‍ തന്നെ തിരഞ്ഞെടുത്തു. അതു ശരിയായ വഴിയാണെന്ന് ഒരമ്മ എന്ന നിലയില്‍ എനിക്ക് തോന്നുന്നു. സിനിമ റിലീസാവുന്ന ദിവസം ലാലേട്ടന്‍ നല്ല ടെന്‍ഷനിലായിരുന്നു.

സന്തോഷമായാലും സങ്കടമായാലും ലാലേട്ടന്‍ വല്ലാതെ പുറത്ത് കാണിക്കില്ല. അന്ന് ലാലേട്ടന്‍ മുംബൈയിലായിരുന്നു. അവിടെ നിന്ന് പതിവില്ലാതെ പലതവണ വിളിച്ചു. അവന്‍ നന്നായിട്ടുണ്ടെന്ന് എല്ലാവരും പറയുന്നതായി പറയുകയും ചെയ്തു. മോള്‍ക്ക് സിനിമ കാണാനായിട്ടില്ല. അവള്‍ അമേരിക്കയിലാണ്. അവരു രണ്ട് പേരും നല്ല കൂട്ടാണ്"- സുചിത്ര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 minute ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (6 minutes ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (23 minutes ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (44 minutes ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (58 minutes ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (1 hour ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (2 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (2 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (2 hours ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (3 hours ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (3 hours ago)

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...  (3 hours ago)

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

Malayali Vartha Recommends