ഇലിയാന ഡിക്രൂസ് തിരിച്ചുവരുന്നു അമര്‍ അക്ബര്‍ ആന്റണിയിലൂടെ
നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഇലിയാന ഡിക്രൂസ് തിരിച്ചുവരുന്നു. ബര്‍ഫി' എന്ന ഹിറ്റ് ചിത്രത്തിലൂടെ ഹിന്ദി സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചതാരമാണ് ഇലിയാന. 6 വര്‍ഷത്തിനു ശേഷം തെന്നിന്ത്യന്‍ സിനിമയിലൂടെയാണ് താരം തിരിച്ച് വരവിനൊരുങ്ങുന്നത്. 2012 ല്‍ ആണ് ഇതിനു മുന്‍പ് ഇലിയാന തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിച്ചത്. താരത്തിന്റെ പുതിയ സിനിമയുടെ പേര് ' അമര്‍ അക്ബര്‍ ആന്റണി' എന്നാണ്. തെലുഗു സൂപ്പര്‍സ്റ്റാര്‍ രവി തേജയാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടനെ ആരംഭിക്കും.
https://www.facebook.com/Malayalivartha