കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു

കൊച്ചിയില്‍ തര്‍ക്കം പരിഹരിക്കാന്‍ എത്തിയ എസ്ഐയടക്കം പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ച് കൊലക്കേസ് പ്രതി. പെട്രോള്‍ പമ്പില്‍ ഗുണ്ടാസംഘവും സ്വകാര്യബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കം നടക്കുന്നതറിഞ്ഞെത്തിയ ഞാറയ്ക്കല്‍ എസ് ഐ ജിതിന്, കോണ്‍സ്റ്റബിള്‍ രാകേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. തര്‍ക്കം പരിഹരിക്കുന്നതിന് ശ്രമിക്കവെയാണ് കൊലക്കേസ് പ്രതിയായ മുന്ന എന്നയാള്‍ ഇവരെ ആക്രമിച്ചത്. പ്രതികളെ പിടിക്കാനെത്തിയ മറ്റ് പൊലീസുകാരെയും ഇവര്‍ ആക്രമിച്ചിരുന്നു.
വൈപ്പിന്‍ എളങ്കുന്നപ്പുഴയിലെ പെട്രോള്‍ പമ്പില്‍ സ്വകാര്യ ബസ് ജിവനക്കാരെ മുന്ന എന്നയാളുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘം ആക്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് ഇവര്‍ പൊലീസിന് നേരെ തിരിഞ്ഞത്. ഉദ്യോഗസ്ഥരുടെ തലയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം മാത്രമാണ് ജിതിന് ഞാറയ്ക്കല്‍ എസ്ഐയായി ചുമതലയേറ്റത്. സംഭവത്തില്‍ മുന്ന എന്ന പ്രജിത്ത്, ഇയാളുടെ സഹോദരന് പ്രജീഷ്, വരാപ്പുഴ സ്വദേശി റാഹില്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha


























