Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..

19 OCTOBER 2026 04:37 PM IST
മലയാളി വാര്‍ത്ത

കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച്, ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റിന്റെ ആക്രമണത്തിരയായ ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍.ഫ്‌ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തിന് ശേഷം യുഎഇയില്‍ നിന്ന് ലഭിച്ച സമാനതകളില്ലാത്ത കരുതലിനെക്കുറിച്ചും പരിചരണത്തെക്കുറിച്ചും വികാരാധീനനായി ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍. യുഎഇ പ്രസിഡന്റിന്റെ പ്രത്യേക നിര്‍ദേശപ്രകാരം അതിവേഗം യുഎഇയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കിയ നടപടികളെ ഓര്‍ത്തെടുത്തപ്പോള്‍ അദ്ദേഹം തികച്ചും വികാരാധീനനായി. പരിക്കുകള്‍ പൂര്‍ണ്ണമായി ഭേദമായി ഉടന്‍ തന്നെ വിമാനം പറത്താന്‍ കോക്പിറ്റിലേക്ക് തിരിച്ചെത്തുമെന്ന ദൃഢനിശ്ചയവും അദ്ദേഹം പങ്കുവെച്ചു.

ആക്രമണത്തില്‍ ബോധരഹിതനാകുമ്പോഴും ഇങ്ങനെ മരിക്കാനാവില്ലെന്ന് സ്വയം പറഞ്ഞു. വിമാനം നിയന്ത്രണത്തിലാക്കിയ മറ്റൊരു പൈലറ്റിന് സ്മിത്ത് മച്ചാര്‍ നന്ദിയും പറഞ്ഞു. ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് (FZ1073) ബോയിംഗ് 737 വിമാനത്തില്‍ അരങ്ങേറിയ ഞെട്ടിപ്പിക്കുന്ന അക്രമ സംഭവങ്ങളില്‍ നിന്നും അതിസാഹസികമായി 174 യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍, തനിക്ക് നേരിടേണ്ടി വന്ന ഭയാനകമായ നിമിഷങ്ങളെക്കുറിച്ചും യുഎഇ നല്‍കിയ സമാനതകളില്ലാത്ത കരുതലുകളെക്കുറിച്ചും അന്താരാഷ്ട്ര മാധ്യമങ്ങളായ 'ദി നാഷണല്‍', 'സ്‌കൈ ന്യൂസ് അറേബ്യ' എന്നിവയോടാണ് മനസ്സ് തുറന്നത്.

 

സെപ്റ്റംബര്‍ 30-നാണ് ദുബായില്‍ നിന്നും 170-ലധികം യാത്രക്കാരുമായി ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് ഫ്‌ലൈ ദുബായ് വിമാനം പുറപ്പെട്ടത്. യാത്ര തുടങ്ങി ഏകദേശം രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍, മടക്കയാത്രയില്‍ വിമാനം പറത്തേണ്ട മറ്റൊരു ക്യാപ്റ്റന്‍ കോക്പിറ്റില്‍ എത്തി. ഈ സമയത്ത് ശുചിമുറിയില്‍ പോയി മടങ്ങിയെത്തിയ ഒമാനി സഹപൈലറ്റ് ഹമ്മാം അല്‍ ഹമ്മാമി, തനിക്ക് പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെടുകയും മറ്റ് പൈലറ്റിനോട് പുറത്തേക്ക് പോകാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.പൈലറ്റുമാര്‍ക്ക് വിശ്രമവേളകളില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവാദമുള്ളതിനാല്‍ ഈ അപേക്ഷയില്‍ സ്വാഭാവികതയേ തോന്നിയുള്ളൂവെന്ന് സ്മിത്ത് മച്ചാര്‍ വ്യക്തമാക്കുന്നു.

'ഞങ്ങള്‍ പറത്തുന്ന ബോയിംഗ് 737 വിമാനത്തിലെ കോക്പിറ്റ് അത്ര വലിയ ഒന്നല്ല. അവിടെ ഒരാള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, അദ്ദേഹത്തോടുള്ള ബഹുമാനം മുന്‍നിര്‍ത്തി ഞാന്‍ പിന്നിലേക്ക് നോക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ലാന്‍ഡിംഗ് സമയവും ഇന്ധന വിവരങ്ങളും കമ്പ്യൂട്ടറില്‍ പരിശോധിച്ച് സീറ്റില്‍ ഇരിക്കുകയായിരുന്നു ഞാന്‍. പെട്ടെന്നാണ് എന്റെ തലയ്ക്ക് പിന്നില്‍ അതിശക്തമായ ഒരു പ്രഹരമേല്‍ക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് ആ നിമിഷത്തില്‍ എനിക്ക് മനസ്സിലായില്ല.'തുടക്കത്തില്‍ വിമാനത്തിന്റെ മുകള്‍ഭാഗത്തുനിന്ന് എന്തോ തകര്‍ന്നു വീണതാണെന്നാണ് അദ്ദേഹം കരുതിയത്. എന്നാല്‍ തൊട്ടടുത്ത നിമിഷങ്ങളില്‍ സഹപൈലറ്റ്തന്നെ കോക്പിറ്റ് മഴു (Emergency Crash Axe) ഉപയോഗിച്ച് ക്രൂരമായി വെട്ടുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയസൂര്യയും വിനായകനും കൊമ്പുകോർക്കുന്നു; 'ടൈറ്റാൻസ്' ഒക്ടോബർ ഇരുപത്തിരണ്ടിന്!  (4 minutes ago)

ഭാവനാ റിലീസിന്റെ അടുത്ത ഹിറ്റ് വരുന്നു; മാസ് മിസ്റ്ററി ത്രില്ലറുമായി 'ഭൗമ'!  (9 minutes ago)

അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...  (11 minutes ago)

ദുരൂഹതയും സസ്പെൻസും നിറച്ച് ദിലീപ് ചിത്രം; 'ഹെനോക്ക്' പൂജ ചിത്രങ്ങൾ വൈറൽ!  (14 minutes ago)

പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...  (29 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (33 minutes ago)

ടൈഗര്‍ ഷ്‌റോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പ്രതികള്‍ പിടിയില്‍  (35 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്  (50 minutes ago)

Saudi Arabia പിന്തുണ പ്രഖ്യാപിച്ച് അല്‍ സിസി  (54 minutes ago)

ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ആരോ ഉണ്ട് ; അടൂർ പ്രകാശ് വിഡി സതീശനെതിരെ നിരന്തര വിമർശനം ഉന്നയിക്കുന്നതിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ  (56 minutes ago)

Captain Smith Machar നടുക്കുന്ന അനുഭവം പറഞ്ഞ് പൈലറ്റ് സ്മിത്ത് മച്ചാര്‍  (1 hour ago)

വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...  (1 hour ago)

അക്ഷരങ്ങളുടെ ഉത്സവമായ നവരാത്രി മഹോത്സവം ഭാരത സംസ്‌കാരത്തിന്റെ പ്രതീകമാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ  (1 hour ago)

ദിലീപ് ചിത്രം 'ഹെനോക് ദി മാന്‍ ഇന്‍ ദ മിസ്റ്റി'ന്റെ ടൈറ്റില്‍ എത്തി  (1 hour ago)

മാസപ്പടി ഹവാല കേസില്‍ ഇഡിയുടെ അന്വേഷണം ദുബായിലേക്ക്  (1 hour ago)

Malayali Vartha Recommends