ഇത്തവണയും ഹോട്ടെസ്റ്റ് നടി പ്രിയങ്ക തന്നെ
ഇത്തവണയും ബോളിവുഡിന്റെ ഹോട്ടെസ്റ്റ് താരം പ്രിയങ്ക തന്നെ. ഇത് നാലാം തവണയാണ് ഹോട്ടെസ്റ്റ് താരം എന്ന പദവി പ്രിയങ്കയ്ക്ക് സ്വന്തമാകുന്നത്. ഫാഷന്‍ സ്റ്റൈല്‍ മാസിക മാക്സിമിന്റെ കവര്‍ ചിത്രത്തില്‍ ഇടം നേടിയ പ്രിയങ്കയുടെ ചിത്രം വൈറലാണ്. ഹോട്ടസ്റ്റ് വുമണ്‍ ഓണ്‍ ദ പ്ലാനറ്റ് എന്നതിലേക്കും നടിയെ തെരഞ്ഞെടുത്തിട്ടുണ്ട്. മാഗസിന്റെ കവര്ഗേളും പ്രിയങ്കയാണ്.
അതേസമയം ഇരുപത്തിയഞ്ചുകാരനായ ഗായകന് നിക് ജോനാസുമായുള്ള താരത്തിന്റെ പ്രണയം ഗോസിപ് കോളങ്ങളില്‍ വര്‍ത്തയാകുകയാണ്. ഇരുവരുടെയും വിവാഹനിശ്ചയം ജൂലൈയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഇന്ത്യയിലെത്തിയ നിക്ക് പ്രിയങ്കയുടെ മാതാപിതാക്കളെ കണ്ടിരുന്നു. ഇപ്പോള്‍ താരം കാമുകനൊപ്പം ഗോവയില്‍ അവധിയാഘോഷിക്കുകയാണ്.
https://www.facebook.com/Malayalivartha