അനു ഇമ്മാലുവിന്റെ മാറ്റത്തില്‍ അമ്പരന്ന് ആരാധകര്‍
മലയാളത്തിലെ ഒറ്റ സിനിമകൊണ്ട് തന്നെ ആരാധകരുടെ മനം കീഴടക്കിയ താരമാണ് അനു ഇമ്മാനുവേല്‍. ആക്ഷന്‍ ഹീറോ ബിജുവെന്ന ചിത്രത്തിലൂടെയാണ് താരം ആരാധകരുടെ പ്രിയങ്കരിയായിമാറിയത്. അനു ഇമ്മാലുവിന്റെ ഇപ്പോഴത്തെ മാറ്റത്തില്‍ അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഹോട്ട് ആന്റ് സെക്സിയായിട്ടാണ് അനു പുതിയ ചിത്രത്തില്‍ എത്തുന്നത്.
അല്ലു അര്ജുന് നായകനാകുന്ന പുതിയ ചിത്രം നാ പേരു സൂര്യയിലാണ് അനുവിന്റെ ഗ്ലാമര്‍ രംഗം. ശരീരത്തോട് ചേര്‍ന്ന് നില്ക്കുന്നതും കുട്ടിക്കുപ്പായവുമിട്ടാണ് അനുവിന്റെ ഗ്ലാമറസ് രംഗങ്ങള്‍. ചിത്രത്തിലെ റൊമാന്റിക് ഗാനമാണിത്.
ബ്യൂട്ടിഫുള്‍ ലവ് എന്നു തുടങ്ങുന്ന ഗാനത്തില്‍ അതീവസുന്ദരിയായി ഗ്ലാമറസ് ലുക്കിലാണ് അനു അല്ലുവിനൊപ്പം എത്തുന്നത്. സൈനിക ഉദ്യോഗസ്ഥനായി അല്ലു എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശിയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
https://www.facebook.com/Malayalivartha