Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അത് നല്ലതാണോ അല്ലയോ എന്ന് പറയാന്‍ എനിക്ക് അറിയില്ലെന്ന് തബു

02 JULY 2018 09:55 PM IST
മലയാളി വാര്‍ത്ത

മലയാളമടക്കമുള്ള തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ സജീവമായ നടിയാണ് തബു. 1980 ല്‍ സിനിമയിലെത്തിയ തബുവിന് ഇപ്പോള്‍ 47 വയസായിരിക്കുകയാണ്. ഇനിയും നടി വിവാഹം കഴിച്ചിട്ടില്ലെന്നുള്ളതാണ് ആരാധകര്‍ക്ക് സങ്കടകരമായ കാര്യം. അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തബു തന്നെ മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ്.

താന്‍ സിംഗിളാണെന്നും അത്തരമൊരു തീരുമാനം എടുത്തതില്‍ ഓരോ നിമിഷവും സന്തോഷിക്കുന്നുവെന്നും നടി പറയുന്നു. ഞാന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. അതിനാല്‍ അത് നല്ലതാണോ അല്ലയോ എന്ന് പറയാന്‍ എനിക്ക് അറിയില്ലെന്നും നടി പറയുന്നു. വിവാഹം കഴിക്കാത്തതില്‍ ഈ നിമിഴം വരെ പെശ്ചാതാപമില്ലെന്നായിരുന്നു മറുപടി. ഇനി എപ്പോഴെങ്കിലും വിവാഹം കഴിക്കുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഇല്ല എന്ന് മാത്രം ഉത്തരം പറയാനെ സാധിക്കുകയുള്ളുവെന്നും നടി പറയുന്നു.

റിട്രോസ്‌പെക്റ്റിവിലെ ഉദ്ഘാടന ചിത്രമായ ദി നെയിംസോക്ക് ആണ് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമയെന്നാണ് തബു പറയുന്നത്. തബുവും ഇര്‍ഫാന്‍ ഖാനും നായിക നായകന്മാരായി അഭിനയിച്ച സിനിമ മീരാ നായര്‍ ആയിരുന്നു സംവിധാനം ചെയ്തത്. ഒരു ബംഗാളി കുടുംബത്തിലെ രണ്ട്് തലമുറകളെ കുറിച്ച് പറയുന്ന സിനിമ ശ്രദ്ധേയമായിരുന്നു. 2006 ലായിരുന്നു ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്.

ബോളിവുഡ് നടിയായ തബു മലയാളം, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി തുടങ്ങി ഇന്ത്യയിലെ വിവിധ ഭാഷകളില്‍ അഭിനയിച്ചിരുന്നു. രണ്ട് തവണ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ തബു ആറ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങളും നേടിയ അഭിനേത്രിയാണ്. 2011 ല്‍ പത്മശ്രീ നല്‍കിയും രാജ്യം തബുവിനെ ആദരിച്ചിരുന്നു. നിലവില്‍ തബുവിന്റെ സിനിമകളുടെ റിട്രോസ്‌പെക്റ്റീവ് ഡല്‍ഹിയില്‍ നടക്കുന്ന ജാഗരണ്‍ ചലച്ചിത്രോത്സവത്തില്‍ നടക്കുകയാണ്.

 

മുന്‍പ് ഒരു അഭിമുഖത്തില്‍ തന്റെ വിവാഹം മുടക്കിയത് അജയ് ദേവ്ഗണും തബുവിന്റെ കസിനായ സമീര്‍ ആര്യയും ചേര്‍ന്നാണെന്ന് തബു പറഞ്ഞിരുന്നു. ഇക്കാര്യം തമാശയായിട്ടായിരുന്നു നടി പറഞ്ഞത്.

കാരണം തന്റെ പിറകെ ആരെങ്കിലും വന്നാല്‍ ഇവര് രണ്ട് പേരും ചാരന്മാരെ പോലെ പുറകെ നടന്ന് അവരെ അടിച്ച് ഓടിക്കുമായിരുന്നു. ഇതോടെയാണ് തനിക്ക് പ്രണയിക്കാന്‍ ആരുമില്ലാതെയായി പോയതെനന്നും നടി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends