Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

മസ്‌ക്കറ്റില്‍ വെച്ച് മസ്തിഷ്‌കാഘാതം ഉണ്ടായ ക്യാപ്ടന്‍ രാജുവിന്റെ നില മാറ്റമില്ലാതെ തുടരുന്നു; ചികിത്സയിലിരിക്കെ വീണ്ടും മസ്തിഷ്‌കാഘാതം ഉണ്ടായത് ആരോഗ്യനില വഷളാക്കി

04 JULY 2018 10:28 AM IST
മലയാളി വാര്‍ത്ത

മസ്‌ക്കറ്റില്‍ വെച്ച് മസ്തിഷ്‌കാഘാതം ഉണ്ടായ ക്യാപ്ടന്‍ രാജുവിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഐസിയുവില്‍ നിരീക്ഷണത്തിലുള്ള നടന്‍ അര്‍ധബോധാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പറയുന്ന കാര്യങ്ങള്‍ മനസിലാക്കുന്നുണ്ട്. ഇതു രണ്ടാം തവണയാണ് അദ്ദേഹത്തിനു മസ്തിഷ്‌കാഘാതം ഉണ്ടാകുന്നത്.

മസ്തിഷ്‌കത്തില്‍ ചികില്‍സയിലായിരുന്ന രാജുവിനെ വിദഗ്ധ ചികില്‍സയ്ക്കായി തിങ്കളാഴ്ചയാണു കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ച മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്കു പോകുമ്‌ബോഴാണു വിമാനത്തിലായിരിക്കെ മസ്തിഷ്‌കാഘാതം ഉണ്ടായത്. ഭാര്യയും മകനുമൊത്തു കൊച്ചിയില്‍ നിന്നു ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കി ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

30 നായിരുന്നു ക്യാപ്റ്റന്‍ രാജുവിന്റെ മകന്‍ രവി രാജിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. അത് മുടങ്ങരുതെന്ന് അച്ഛന്‍ മനസ്സാ പ്രാര്‍ത്ഥിച്ചിരുന്നു. അതുകൊണ്ട് രവി രാജ് കഴിഞ്ഞ 27 ന് യുഎസിലേക്ക് മടങ്ങിയിരുന്നു. 30 ന് അദ്ദേഹം വിവാഹിതനാവുകയും ചെയ്തു.ബന്ധുക്കളെയും കൂട്ടുകാരെയുമെല്ലാം ക്ഷണിച്ച സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഉണ്ടാകാവുന്ന അസൗകര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് വിവാഹം മാറ്റി വയ്‌ക്കേണ്ടെന്ന് തീരുമാനിച്ചത്.

വിവാഹ സമയത്ത് ക്യാപ്റ്റന്‍ രാജു ഒമാനിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യ പ്രമീളയും കൂടെയുണ്ടായിരുന്നു. ഏതായാലും അമ്മയുടെയും അച്ഛന്റെയും മനസാ ഉള്ള ആശീര്‍വാദത്തോടെ വിവാഹം മംഗളമായി നടന്നു.നടന്റെ നില അല്‍പം മെച്ചപ്പെട്ടതോടെ തുടര്‍ചികില്‍സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നു.വിദഗ്ധ ചികില്‍സയ്ക്കായി നാട്ടിലേക്ക് കൊണ്ടുവരണമെന്ന് ബന്ധുക്കള്‍ താല്‍പര്യപ്പെട്ടതിനെ തുടര്‍ന്നാണ് കൊച്ചിയിലേക്ക് ഒമാന്‍ എയര്‍ വിമാനത്തിലാണു കൊണ്ടുവന്നത്.

ഭാര്യ പ്രമീളയും ചികില്‍സിച്ച കിംസ് ഒമാന്‍ ആശുപത്രിയിലെ നഴ്‌സ് വിഷ്ണു ചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗികളോടൊത്തു പോകാന്‍ പ്രത്യേക പരിശീലനം ലഭിച്ച നഴ്‌സാണു മലയാളിയായ വിഷ്ണു ചന്ദ്രന്‍.അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു നേരേ കൊച്ചിയിലെ ആശുപത്രിയിലേക്കു മാറ്റി.ക്യാപ്റ്റന്‍ രാജുവിന്റെ രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും സാധാരണ നിലയിലാണെന്നും മറ്റു പ്രശ്‌നങ്ങളില്ലെന്നും ഒമാനിലെ ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കൊച്ചിയിലേക്ക് മാറ്റിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു....  (3 minutes ago)

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന് തുടങ്ങിയ അഞ്ച് ചോദ്യങ്ങള്‍ക്ക് ഇ.ഡിയുടെ മറുപടിയും, അതിനോട് സുപ്രീംകോടതിയുടെ നിലപാടും ഇന്ന് നിര്‍ണായകമാകും....  (22 minutes ago)

ബഹ്‌റൈനില്‍ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരണത്തിന് കീഴടങ്ങി  (45 minutes ago)

റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസ് ...  (59 minutes ago)

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും  (1 hour ago)

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി വിധി ഇന്ന്  (1 hour ago)

എം.സി.റോഡില്‍ കലയപുരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അധ്യാപകനെ മരിച്ചനിലയില്‍ കണ്ടെത്തി...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി  (3 hours ago)

യുവ സംഗീത സംവിധായകന്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു.... 28 വയസായിരുന്നു, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ചെന്നൈയില്‍ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു  (3 hours ago)

സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേ  (3 hours ago)

ഡ്രൈവിഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് എതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ  (9 hours ago)

നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി  (10 hours ago)

കുഞ്ഞുങ്ങളുടെ ആഹാരക്രമത്തില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവക്കാം...  (10 hours ago)

കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍  (10 hours ago)

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു  (10 hours ago)

Malayali Vartha Recommends