വേലക്കാരിയെ മർദ്ദിച്ചെന്ന പരാതിയിൽ ബോളിവുഡ് നടിക്കെതിരെ കേസ്
വേലക്കാരിയെ മർദ്ദിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം കിം ശർമ്മയ്ക്കെതിരെ പോലീസ് കേസ് .വസ്ത്രം അലക്കുന്ന സമയത്ത് നിറമുള്ളവസ്ത്രങ്ങളോടൊപ്പം വെള്ളവസ്ത്രങ്ങൾ അലക്കിയതാണ് താരത്തെ ചൊടിപ്പിച്ചത് . അബദ്ധത്തിൽ പറ്റിയ പിഴവിന് തന്നെ ക്രൂരമായി മർദിച്ചെന്നും വീട്ടിൽനിന്നും പുറത്താക്കിയെന്നും വേലക്കാരിയായ എസ്തേർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു .ജോലി ചെയ്ത ദിവസങ്ങളിലെ ശമ്പളം പലവട്ടംചോദിച്ചിട്ടും തന്നില്ലെന്നും വേലക്കാരിയുടെ പരാതിയിൽ പറയുന്നുണ്ട് .
എന്നാൽ തനിക്ക് നേരെയുള്ള ആരോപണങ്ങളെ കിം നിഷേധിച്ചു .താൻ വേലക്കാരിയെ മർദിച്ചിട്ടില്ലെന്നും എഴുപതിനായിരം രൂപ വിലവരുന്ന വസ്ത്രങ്ങൾ നശിപ്പിച്ച എസ്തറിനെ വീട്ടിൽനിന്നും പുറത്താക്കുക മാത്രമാണ് താൻ ചെയ്തതെന്നും കിം മാധ്യമങ്ങളോട് പറഞ്ഞു .
മൊഹബത്തെയ്ന്‍, ഫിദ, യാഖീന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കിം ശർമ്മ
https://www.facebook.com/Malayalivartha