നയന്‍താര ഇനി ആക്ഷന്‍ ലേഡി...
നയന്‍താര ഇനി ആക്ഷന്‍ ലേഡിയായാണ് ബിഗ് സ്ക്രീനില്‍ എത്തുന്നത്. ഇമൈക്ക നൊടിഗള്‍ എന്നാണ് ചിത്രത്തിന്റെ പേര്. നയന്‍താരയും അഥര്‍വയും ഒന്നിക്കുന്ന ഇമൈക്ക നൊടിഗള്‍ സംവിധാനം ചെയ്യുന്നത് ആര്. അജയ് ജ്ഞാനമുത്തുവാണ്.
ഒരു സൈക്കോ കില്ലറെ പിന്തുടരുന്ന സിബിഐ ഓഫീസറായാണ് നയന്‍സ് ചിത്രത്തിലെത്തുന്നത്. ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ് ചിത്രത്തില്‍ വില്ലനാകുന്നു. മലയാള നടന് ദേവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
https://www.facebook.com/Malayalivartha