ആരാധകരുടെ കാത്തിരിപ്പിന് വിരാമം ; സോഷ്യൽമീഡിയയിൽ തരംഗമായി ഒടിയൻ മാണിക്യൻ ; ടീസർ പുറത്ത്
ആരാധകരുടെ കാത്തിരിപ്പിന് വിരാമം സോഷ്യൽമീഡിയയെ പ്രകമ്പനം കൊള്ളിച്ച് ഒടിയൻ ടീസർ . താരരാജാവിന്റെ അതുഗ്രൻ വരവ് സോഷ്യൽമീഡിയയിലും വൈറലാണ് . ഒടിവിദ്യയും മാന്ത്രികതയും നിറഞ്ഞ തേങ്കുറിശ്ശിയുടെ ഒടിയൻ മാണിക്യൻ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടും എന്ന് ടീസർ സൂചിപ്പിക്കുന്നു .
ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയന് മോഹന്‍ലാല്‍ വിവിധ ഗെറ്റപ്പുകളിലെത്തുന്ന ചിത്രംകൂടിയാണ് . ചിത്രം ഒക്ടോബര്‍ 18 ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .ബിഗ് ബഡ്ജറ്റിലൊരുക്കുന്ന ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തുന്നത് മഞ്ജുവാര്യരാണ് .
തെന്നിന്ത്യന്‍ താരം പ്രകാശ് രാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്.നരേന്, സിദ്ധിഖ്, ഇന്നസെന്റ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
https://www.facebook.com/Malayalivartha