ഇനി കോകിലയുടെ കാലം ; സോഷ്യൽ മീഡിയയിൽ വൈറലായി കൊലമാവ് കോകിലയുടെ ട്രെയിലര്‍
തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻ താരയുടെ പുതിയ ചിത്രമായ കൊലമാവ് കോകിയുടെ ട്രെയിലര്‍ പുറത്തിറങ്ങി .ട്രെയിലർ യൂട്യൂബിൽ റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് പേരാണ് ട്രെയിലർ കണ്ടത് .
ചിത്രത്തിൽ നയൻതാര മയക്കുമരുന്ന് കള്ളക്കടത്തുകാരിയുടെ വേഷത്തിലാണ് എത്തുന്നത് . ചിത്രത്തിൽ നയന്റെ നായകനായി എത്തുന്നത് പ്രശസ്ത ഹാസ്യതാരം യോഗി ബാബുവാണ് .ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനങ്ങൾ ഹിറ്റ്ചാർട്ടിൽ ഇടംനേടിയിരുന്നു .
നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, ജാക്വിലിന്, നിഷ എന്നിവരാണ് മറ്റു താരങ്ങള്‍. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്ലിരാജ സുബാസ്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
https://www.facebook.com/Malayalivartha