ശ്രദ്ധാകപൂറിന്റെ ചില സിനിമ- കുടുംബ വിശേഷങ്ങള്‍
ഹിന്ദി സിനിമാലോകത്തെ താരബഹുലമായ കുടുംബത്തിലെ സുന്ദരിക്കുട്ടിയാണ് ശ്രദ്ധാകപൂര്‍. ശ്രദ്ധ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന കൂട്ടത്തിലാണ്. താര കുടുംബത്തിലെ അഭിനേത്രിയായിരുന്നിട്ടും ചലച്ചിത്ര രംഗത്ത് നിലനില്ക്കുക ഭയങ്കരമായ ബുദ്ധിമുട്ടാണെന്നാണ് താരം പറയുന്നത്. ആഷിക്കി എന്ന സിനിയുടെ രണ്ടാം നിര്‍മാണത്തില്‍ അഭിനയിച്ചെങ്കിലും ആ സിനിമ ഞാന്‍ കണ്ടില്ല. കാരണം നിങ്ങള്‍ ആ പടം കാണരുതെന്ന് പടതതിന്റെ സംവിധായകന് എന്നോട് പറയുകയുണ്ടായി. അതുകൊണ്ട് ഇന്നുവരെ ഞാന്‍ ആ പടം കണ്ടിട്ടില്ല.
എന്റെ കഥാപാത്രത്തിനായുള്ള എല്ലാ പാട്ടുകളും ഞാന്‍ തന്നെ പാടണമെന്നാണ് എന്റെ ആഗ്രഹം. തടി കൂടുമെന്ന് പേടിച്ച് ഞാന്‍ ആഹാരം കുറയ്ക്കാറില്ല. ഞാനിപ്പോള്‍ ആഗ്രഹിക്കുന്നതെല്ലാം കഴിക്കുന്നുണ്ട്. ഭാഗ്യവശാല്‍ തടി വയ്ക്കുന്നില്ല. ആഴ്ചയില്‍ മൂന്നുതവണ ജിമ്മില്‍ പോകും അത്രതന്നെ.
https://www.facebook.com/Malayalivartha