സണ്ണി ലിയോണിന്റെ വെബ് സീരീസ് കരണ്‍ജിത് കൗര്‍ ട്രെയിലര്‍ എത്തി
പോണ് സിനിമാ ലോകത്തുനിന്നും ബോളിവുഡില്‍ തന്റേതായ ഇടം നേടിയ താരമാണ് സണ്ണി ലിയോണ്‍. സണ്ണി ലിയോണിന്റെ ജീവിതം പറയുന്ന വെബ് സീരീസ് കരണ്‍ജിത് കൗര്‍; ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണിന്റെ ട്രെയിലര്‍ പുറത്തെത്തി.
കാനഡയില്‍ താമസമാക്കിയ സിഖ് കുടുംബത്തിലെ കരണ്‍ജീത് കൗര്‍ എന്ന പെണ്‍കുട്ടി സണ്ണി ലിയോണ്‍ എന്ന പോണ് ചിത്ര നായികയായും പിന്നീട് ബോളിവുഡ് നടിയായും മാറുന്നതാണ് സീരീസില്‍ പറയുന്നത്. സണ്ണി തന്നെയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
റൈസയാണ് സണ്ണിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. സാധാരണ ഒരു ബയോപിക് അല്ലാതെ സണ്ണിയുടെ ചീത്തയും നല്ലതുമായ എല്ലാ നിമിഷങ്ങളും അതുപോലെ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് വെബ്സീരിസിന്റെ പ്രത്യേകത. സണ്ണി ലിയോണിന്റെ ആത്മകഥയെ ആധാരമാക്കി ആദിത്യ ദത്താണ് പരമ്ബര സംവിധാനം ചെയ്യുന്നത്. ജൂലൈ 16 നു സീ5 വെബ് സൈറ്റില്‍ പരമ്ബരയുടെ ആദ്യ ഭാഗം എത്തും.
\
https://www.facebook.com/Malayalivartha