പ്രേമം നായികയ്ക്ക് പ്രകാശ് രാജിന്റെ ശകാരം ; സംഭവത്തിൽ അനുപമയുടെ വിശദീകരണം ഇങ്ങനെ
പ്രേമം എന്ന ജനപ്രിയ ചിത്രത്തിലൂടെ രണ്ടു നായികമാരെയാണ് സിനിമ മേഖലക്ക് കിട്ടിയത്. നിവിന്‍ പോളിയുടെ രണ്ടു നായികമാരിൽ ഒരാളായി അഭിനയിച്ച അനുപമ പരമേശ്വരന് ഇന്ന് ടോളിവുഡിന്റെ ഭാഗ്യ നായികയാണ്. എന്നാൽ പുതിയ തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷനില്‍ ഡയലോഗ് തെറ്റിച്ചതിനു പ്രകാശ് രാജ് അനുപമയെ വഴക്കുപറഞ്ഞെന്ന രീതിയിൽ വാർത്തകളുണ്ടായിരുന്നു.
ഡയലോഗ് പറയുന്നത് വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ പ്രകാശ് അനുപമയെ ശകാരിച്ചുവെന്നാണ് ടോളിവുഡ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.ഇതേ തുടര്‍ന്ന് താരം കരഞ്ഞെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ അത്തരം അഭ്യൂഹങ്ങൾക്കെല്ലാം അവസാനം നൽകിയിരിക്കുകയാണ് നടി .പ്രകാശ് രാജുമൊത്തുള്ള ചിത്രം പങ്കുവെച്ചാണ് വിവാദങ്ങൾക്ക് നടി മറുപടി നൽകിയത്.ഈ സിനിമയിൽ നടിയുടെ അച്ഛന്റെ വേഷത്തിലാണ് പ്രകാശ് രാജ് എത്തുന്നത്.‘ആ തമാശകൾ’ എന്നായിരുന്നു ചിത്രത്തിന് അടിക്കുറിപ്പായി അനുപമ നൽകിയത്.
https://www.facebook.com/Malayalivartha