പാർവതിയുടെ അഹങ്കാരത്തിന് പകരം വീട്ടുമെന്ന് മെസ്സേജുകൾ; മൈ സ്റ്റോറി പരാജയപ്പെടുത്തിയത് പാർവതിയെന്ന് സംവിധായിക

നടി പാർവതിക്കെതിരെ മൈ സ്റ്റോറിയുടെ സംവിധായക റോഷ്നി ദിനകർ. വിദേശത്തുള്ള പാർവതി ചിത്രത്തിന്റെ പ്രൊമോഷനുമായി സഹകരിച്ചില്ലെന്നും പാർവതിക്കെതിരെ നീങ്ങിയവരാണ് തന്നെ ചിത്രം പൊളിച്ചതെന്നും റോഷ്നി കുറ്റപ്പെടുത്തി. പ്രത്യക്ഷമായും പരോക്ഷമായും പാർവതിയെ കുറ്റപ്പെടുത്തുകയാണ് സംവിധായക.
ഓൺലൈൻ പ്രൊമോഷന് തയ്യാറാണെന്ന് പാർവതി പറഞ്ഞതായും എന്നാൽ അതിനുള്ള സാധ്യതകൾ ഇനി ഇല്ലെന്നും റോഷ്നി പറഞ്ഞു. തന്റെ ചിത്രം പരാജയപ്പെടുത്തിയത് പാർവതിയാണെന്നു തന്നെയാണ് സംവിധായകയുടെ അഭിപ്രായം. എന്നാൽ പാർവതി മിതത്വം പാലിച്ചിരുന്നെങ്കിൽ ഇത്തരമൊരു വൈഷമ്യം സംഭവിക്കുമായിരുന്നോ എന്ന ചോദ്യത്തിന് സംവിധായക മറുപടി പറഞ്ഞില്ല.
തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ നിന്നും ഒരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നും റോഷ്നി പറഞ്ഞു. സൈബർ ആക്രമണത്തിൽ തന്റെ പ്രതീക്ഷകൾ തകർന്നതായും റോഷ്നി കുറ്റപ്പെടുത്തി. തനിക്ക് അമ്മയും വിമൻ കളക്റ്റീവുമായി യാതൊരു ബന്ധവുമില്ല. മറ്റാരെങ്കിലും കുറ്റം ചെയ്തെങ്കിൽ തന്നെ അവസാനിപ്പിക്കാൻ രംഗത്തിറങ്ങിയത് എന്തിനാണെന്നും റോഷ്നി ചോദിക്കുന്നു. പാർവതിയുടെ അഹങ്കാരത്തിന് പകരം വീട്ടുമെന്ന തരത്തിൽ തനിക്ക് മെസേജുകൾ വന്നതായും റോഷ്നി പറയുന്നു. ഒരു സ്ത്രീയെന്ന പരിഗണനപോലും തനിക്ക് കിട്ടിയില്ല. 18 കോടിയാണ് ചിത്രത്തിന് മുടക്കിയത്. സിനിമ കാരണം തന്റെ ചെറിയ മക്കളെ ഹോസ്റ്റലിൽ നിർത്തേണ്ടി വന്നു. പൃഥ്വിരാജിന്റെ ഡേറ്റ് പോലും കൃത്യമായി കിട്ടിയില്ല
തന്നെ വിമൻകളക്റ്റീവ് സഹായിച്ചില്ലെന്ന ആരോപണവും പാർവതി ഉന്നയിക്കുന്നു. വിമൻകളക്റ്റീവ് പാർവതിയുടെ സംഘടനയാണ്. അതു കൊണ്ടു തന്നെ തന്റെ ചിത്രം പ്രതിസന്ധി ലായപ്പോൾ പാർവതി സഹായിച്ചില്ലെന്നു വേണം മനസിലാക്കാൻ. പാർവതിയെ സഹായിക്കാൻ വേണ്ടിയെങ്കിലും അവർക്ക് തന്നെ സഹായിക്കാമായിരുന്നു എന്നും സംവിധായക പറയുന്നു. വനിതകൾക്കൊപ്പം നിൽക്കുന്ന സംഘടനയായിട്ടും തന്റെ വേദന അവർ കേട്ടില്ല. അത് ഒരു സ്ത്രീയോട് കാണിക്കുന്ന അനാദരവാണ്.
പാർവതിയുടെ വർത്തമാനങ്ങൾ തന്നെയാണ് അവർക്ക് വിനയായി തീർന്നത്. ദിലീപ് വിഷയത്തിൽ പാർവതി നടത്തിയ പ്രതികരണങ്ങൾ വലിയ ചർച്ചകൾക്ക് കാരണമായി തീർന്നു. ഇപ്പോൾ മോഹൻലാലിനെയും പാർവതി പിണക്കി .
https://www.facebook.com/Malayalivartha