ആലിയ കാറില്‍ കയറൂ, ഞാന്‍ വീട്ടിലാക്കാം... വീഡിയോ വൈറലാകുന്നു

ബോളിവുഡിലെ പുതിയ പ്രണയജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. സോനം കപൂറിന്റെ വിവാഹ സല്‍ക്കാരമാണ് ഇരു താരങ്ങളുടേയും പ്രണയം വെളിച്ചത്തു കൊണ്ടു വന്നത്. ആദ്യം പാപ്പരാസികളുടെ സൃഷ്ടിയാകുമെന്നായിരുന്നു ഏവരും കരുതിയത്. പിന്നാലെ രണ്‍ബീര്‍ കപൂറാണ് ആദ്യമായി തങ്ങള്‍ പ്രണയത്തിലാണെന്ന് തുറന്നു സമ്മതിച്ച് രംഗത്തെത്തിയത്. ബോളിവുഡ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീര്‍ ആലിയയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
അതു പോലെ ആലിയയും രണ്‍ബീറിനോടുള്ള ക്രഷ് തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇരുവരും ഒരു ചടങ്ങിനെത്തിയ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷിക്കുന്നത്. ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ആലിയാ, ഞാന്‍ കൊണ്ടു വിടാം എന്ന് രണ്‍ബീര്‍ പറയുന്ന വീഡിയോ ആണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്തതിന് ശേഷം ഇരുവരും മടങ്ങിപ്പോവുമ്പോഴായിരുന്നു രണ്‍ബീര്‍ ആലിയയെ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞത്.
ഉടന്‍ തന്നെ ശരിയെന്ന് പറഞ്ഞ ആലിയ കാറിലേക്ക് കയറുകയും ചെയ്തു. നാളത്തേക്ക് എല്ലാ ആശംസകളും എന്ന് ഒരു ആരാധകന്‍ രണ്‍ബീറിനോട് വിളിച്ച് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. നന്ദി, എനിക്കിത് ഉപകാരപ്പെടും, എന്ന് പറഞ്ഞാണ് രണ്‍ബീര്‍ കാറില്‍ കയറുന്നത്.
അയാന്‍ മുഖര്‍ജിയുടെ ബ്രഹ്മാസ്ത്രയില്‍ ഇപ്പോള്‍ ഒരുമിച്ച് ജോലി ചെയ്യുകയാണ് ഇരുവരും.ദീപികയുമായുള്ള പ്രണയ ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് രണ്‍ബീര്‍ കത്രീന കൈഫുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ആ ബന്ധവും വഷളായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha