ബിഗ് ബോസില്‍ പുതിയ കണ്ടുപിടിത്തവുമായി രഞ്ജിനി; ഇതാണ് ബിഗ് ബോസിന്റെ ഉദ്യേശം?

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ബോസ് സംഭവ ബഹുലമായ 26ാം ദിവസത്തിലേയ്ക്ക് നീങ്ങുകയാണ്. നിരവധി ആരോപണങ്ങളും പ്രതിഷേധങ്ങളും ബിഗ് ബോസിനെ ബാധിച്ചുവെങ്കിലും പിന്നീട് ബിഗ് ബോസ് മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുകയാണ്. 16 മത്സരാര്‍ഥികളുമായി ജൂണ്‍ 24 ന് ആരംഭിച്ച ബിഗ് ബോസ് ഇപ്പോള്‍ 1 മാസം പിന്നിടാന്‍ പോകുകയാണ്. 16 എന്നത് 14 ചുരുങ്ങുകയും മത്സരം ചൂട്പിടിയ്ക്കുകയുമാണ്.
ബിഗ് ബോസിലെ പെട്ടെന്നുള്ള പെട്ടിത്തെറികളും അതുപോലെയുള്ള ഇഴുകി ചേരലുമെല്ലാം ഷോ ദിനം പ്രതി കാണുന്നുണ്ട്. ഇതാണ് ബിഗ് ബോസിന്റെ ഉദ്യേശവും. അവസാനം ബിഗ്ലബോസിനുള്ള മത്സരാര്‍ഥികള്‍ തമ്മിലുണ്ടാകുന്ന വഴക്കിന്റെ കാരണം കണ്ടു പിടിച്ചിരിക്കുകയാണ് രഞ്ജിനി. അരിസ്‌റ്റോ സുരേഷിനോടാണ് ഇക്കര്യം പങ്കുവെച്ചത്.
മത്സരാര്‍ഥികള്‍ തമ്മിലുള്ള ഈ ഗോയാണ് ബിഗ്‌ബോസ് ഹൗസിലെ പ്രധാന പ്രശ്‌നങ്ങള്‍ക്ക് കാരണമെനന് രഞ്ജിനി പറഞ്ഞു. അതിനു ശരിയാണെന്നും സുരേഷും ഉറപ്പിച്ചു പറഞ്ഞു. പലരും പല സ്ഥലത്ത് നിന്ന് വന്നവരാണ്. എല്ലാവരും സ്വന്തമായി ജോലി ചെയ്ത് ജീവിക്കുന്നവരാണ്. അതിനാല്‍ തന്നെ ഒരാള്‍ പറയുന്ന അഭിപ്രായം മറ്റൊരാള്‍ക്ക് ചില സമയത്ത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അതാണ് പ്രശ്‌നങ്ങളുടെ പ്രധാന കാരണമെന്നും രഞ്ജിനി പറഞ്ഞു.
ഇവിടെയുള്ള ചിലര്‍ നുണ പറയുന്നു എന്നു സുരേഷ് പറഞ്ഞു. ആദ്യം കുഴപ്പമില്ലായിരുന്നു പിന്നെ അംഗങ്ങള്‍ നുണ പറയാന്‍ തുടങ്ങി എന്ന് സുരേഷ് പറഞ്ഞു. ഹിമയുടെ കാര്യത്തില്‍ നിന്ന് ഇത് വ്യക്തമായെന്നും സുരേഷ് പറഞ്ഞു.
എന്തു ചെറിയ കാര്യങ്ങള്‍ നടന്നാലും അതിനെ വലുതാക്കി പ്രശ്‌നമാക്കുകയാണ് മത്സരാര്‍ഥികള്‍. അത് ഈഗോ വളരുന്നതു കൊണ്ടാണെന്നും ഇവരുടെ സംസാരത്തിന്റെ ഇടയില്‍ കയറി വന്നു. അത് തന്നെയാണ് ബിഗ് ബോസിനെ ബാധിച്ചിരിക്കുന്ന ഇപ്പോഴത്തെ പ്രശ്‌നമെന്നും സുരേഷ് പറഞ്ഞു. മത്സരം കുറച്ചു കൂടി മുന്നോട്ട് പോകുമ്‌ബോള്‍ ഇനിയും സ്‌പെയിസ് കുറയുമെന്നും രഞ്ജിനി പറഞ്ഞു.
ബിഗ് ബോസിലെ പ്രശ്‌നം ചാനലുകള്‍ വലുതാക്കുകയാണ്. നമ്മള്‍ ഇവിടെ കിടന്ന് തല്ലു കൂടുന്നത് അവര്‍ക്ക് വേണ്ടിയിട്ടാണ്. നമ്മളുടെ സംസാരങ്ങളുടെ ഭാഗങ്ങള്‍ മുറിച്ചു കീറുകയാണ് അവര്‍ ചെയ്യുന്നതെന്നും രഞ്ജിനി പറഞ്ഞു. അതു കൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും രഞ്ജിനി പറഞ്ഞു. ഇരുവരും പരസ്പരം ഹഗ് ചെയ്തിട്ടാണ് അവിടെ നിന്ന് പിരിഞ്ഞത്.
https://www.facebook.com/Malayalivartha