Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഞാന്‍ കല്യാണം കഴിക്കുന്നത് ഒരു ഭീകരനെയല്ല...

23 OCTOBER 2014 10:27 PM IST
മലയാളി വാര്‍ത്ത.

താന്‍ കല്യാണം കഴിക്കുന്നത് ഭീകരനെയല്ലെന്ന് ഭാവന. മനോരമ ഓണ്‍ലൈനിനനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഭാവനം മനസ് തുറന്നത്. ആ വാര്‍ത്ത കേട്ട് ആരും ഞെട്ടാനും പോകുന്നില്ലെന്ന് ഭാവന പറഞ്ഞു. 

എന്റെ കല്യാണം എനിക്കും എന്റെ വീട്ടുകാര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും പ്രധാനമാണ്. ഞാന്‍ മൂന്നര വര്‍ഷമായി ഒരാളുമായി പ്രണയത്തിലായിരുന്നു. ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്നതും അദ്ദേഹത്തെ തന്നെയാണ്. അത് വെറും സാധാരണക്കാരനായ ഒരു മനുഷ്യനാണ്. അതായത് ഒട്ടും സെലിബ്രിറ്റി അല്ല എന്നര്‍ഥം. ഞാന്‍ ആ പേരു പറഞ്ഞാല്‍ പോലും ആര്‍ക്കും ഒന്നും തോന്നില്ല. ആര്‍ക്കും പരിചയമുള്ള ഒരാളല്ല അദ്ദേഹം.

ഞാന്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുക്കാത്തതിന്റെ കാരണവും ഇതു തന്നെയാണ്. മാധ്യമങ്ങളോടുള്ള വിശ്വാസം കൊണ്ടാണ് ഓരോന്നു പറയുന്നത്. അത് വളച്ചൊടിക്കുമെന്ന് നമ്മള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കില്ല. വഴക്കിനു പോകാന്‍ വയ്യാത്തു കൊണ്ടു മാത്രമാണ് ഇതിനെതിരേ പ്രതികരിക്കാത്തത്. 
എല്ലാ പെണ്‍കുട്ടികളെയും പോലെ എനിക്കും വിവാഹത്തെക്കുറിച്ച് സ്വപ്നങ്ങളുണ്ട്. രണ്ടു മൂന്നു വര്‍ഷത്തിനിടയില്‍ എന്നേപ്പറ്റി കുറേ ഗോസിപ്പുകള്‍ ഇറങ്ങി. 
ഞാന്‍ ഇപ്പോള്‍ എന്റെ ഭാവി വരനെക്കുറിച്ച് പറഞ്ഞാല്‍ ഒരു പക്ഷേ മാധ്യമങ്ങള്‍ അദ്ദേഹത്തെ വിളിച്ച് നിങ്ങള്‍ എങ്ങനെയാണ് പ്രണയത്തിലായതെന്നും മറ്റുമൊക്കെ ചോദിച്ചേക്കാം. അതുകൊണ്ടു മാത്രം ഇപ്പോള്‍ പേരു പറയുന്നില്ല. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാന്‍ എനിക്കു താല്‍പര്യമില്ല. ഒളിച്ചോടി പോയി ആരെയും അറിയിക്കാതെ കല്യാണം കഴിക്കുകയുമില്ല. 
ഞാന്‍ ഒരു സിനിമാനടിയാണ്, പബ്ലിക് പ്രോപ്പര്‍ട്ടി ആണെന്നു പറഞ്ഞ് എന്തും എഴുതാമെന്നു വിചാരിക്കരുത്. സിനിമയിലൊക്കെ കാണുന്നതു പോലെ അടിച്ചു പൊളിച്ച് നടക്കുന്ന ഒരു പെണ്‍കുട്ടിയൊന്നുമല്ല ഞാന്‍. സാധാരണക്കാരെ പോലെ ലളിതമായ ജീവിതം നയിക്കുന്ന ഒരാളാണ് ഞാന്‍. 
ഞാന്‍ ഒരു സമൂഹമാധ്യമത്തിലും അംഗമല്ല. ഫെയ്‌സ് ബുക്കിലോ ട്വിറ്ററിലോ ഒന്നും എനിക്ക് അക്കൗണ്ടുമില്ല. ഇവയിലൊക്കെ ഞാന്‍ ആണെന്നു പറഞ്ഞ് ചാറ്റ് ചെയ്യുന്നത് വ്യാജന്‍മാരാണ്. അവര്‍ എങ്ങനെയാണ് ചാറ്റ് ചെയ്യുന്നതെന്നോ, എന്താണ് പറയുന്നതെന്നോ എന്ത് തെറ്റായ വിവരമാണ് അവര്‍ നല്‍കുന്നതെന്നോ ഒന്നും എനിക്കറിയില്ല. 
വ്യാജ വാര്‍ത്ത കണ്ട് തെറ്റിദ്ധരിച്ചവര്‍ ശ്രദ്ധിക്കുക, എന്റെ വിവാഹം 2015-ല്‍ ഉണ്ടാകും. വളരെ ലളിതമായ രീതിയിലായിരിക്കും വിവാഹം. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (22 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (28 minutes ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (35 minutes ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (44 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (50 minutes ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (1 hour ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (2 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (3 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (3 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (3 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends