ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇടാതെ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജ് ശ്രദ്ധിച്ച് എങ്ങനെ പോസ്റ്റ് ഇടാമെന്ന് പഠിക്കണമെന്ന ക്ലാസുമായി ആരാധകർ; മോനെ ഗോ സ്വാമി നീ തീര്‍ന്നു!! അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് വിമർശിച്ചും,അനുകൂലിച്ചും സോഷ്യൽ മീഡിയ

കേരളത്തെ അപമാനിച്ച റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്ക് കലിപ്പ് മറുപടിയുമായി നടന്‍ അജു വര്‍ഗ്ഗീസ്. 'മേനേ ഗോസ്വാമി നീ തീര്‍ന്നു.. എന്നായിരുന്നു അജു വര്‍ഗ്ഗീസിന്റെ കട്ടപരിഹാസം. ഫെയ്‌സ്ബുക്കിലൂടെയാണ് ദേഷ്യം പ്രതിഫലിപ്പിക്കുന്ന ഇമോജിക്കൊപ്പം ഇങ്ങനെ ഒരു പ്രതികരണം അജു കുറിച്ചത്.
അര്‍ണാബിനെതിരെ പോസ്റ്റിട്ട അജുവിനോട് നിങ്ങളോട് ഉള്ള ആരാധന പോയി വന്ന കമന്റിനും അജു പ്രതിരിച്ചു. കേരളത്തെ മറന്നൊരു ആരാധന വേണോ സഹോദര എന്നു ചോദിച്ചുകൊണ്ടാണ് അജു വീണ്ടും മാസ് മറുപടി നല്‍കിയത്. പോസ്റ്റിനെ അനുകൂലിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നുവെങ്കിലും വിമര്‍ശനമായിരുന്നു കൂടുതലായും ലഭിച്ചത്. തന്റെ പേജില്‍ നടക്കുന്ന പൊങ്കാലയെക്കുറിച്ച് താരവും കൃത്യമായി മനസ്സിലാക്കുന്നുണ്ടായിരുന്നു. വിമര്‍ശനവുമായെത്തിയ ആരാധകന് താരം തന്നെ മറുപടി നല്‍കിയിരുന്നു. പോസ്റ്റുമായി ബന്ധപ്പെട്ട ചര്‍ച്ച ആളിക്കത്തുന്നതിനിടയിലാണ് താരം പുതിയ കുറിപ്പുമായെത്തിയത്.
കാള പെറ്റെന്ന് കേള്‍ക്കുമ്ബോഴേ കയറെടുത്ത് തുടങ്ങുന്ന മലയാളിയുടെ നിലപാടാണ് ഇക്കാര്യത്തിലും പ്രതിഫലിച്ചത്. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കാതെയാണ് പലരും വിമര്‍ശിച്ചത്. അത് തന്നെയാണ് അജുവും ചെയ്തതെന്നാണ് ചിലര്‍ വ്യക്തമാക്കിയത്. കേരളത്തെ പുകത്തുകയായിരുന്നു അദ്ദേഹം ചെയ്തത്. തന്റെ സംസ്ഥാനത്തും വെള്ളപ്പൊക്കമാണെന്നും കേരളത്തിനോട് അനുതാപമുണ്ടെന്നും മനശാസ്ത്രപരമായി പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങി വരാന്‍ കേരളത്തിന് പെട്ടെന്ന് കഴിയും. മഹാശക്തരാണ് എന്ന് തെളിയിച്ചിട്ടുള്ളവരാണ് അവര്‍.വ്യാജവാര്‍ത്തയുണ്ടാക്കുന്നവരെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നുവെന്നാണ് ഒരാള്‍ കുറിച്ചിട്ടുള്ളത്.
ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇടാതെ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജ് ശ്രദ്ധിച്ച് എങ്ങനെ പോസ്റ്റ് ഇടാമെന്ന് പഠിക്കാനാണ് മറ്റൊരാള്‍ നിര്‍ദേശിച്ചിട്ടുള്ളത്. എത്ര പക്വതയോടെയാണ് അദ്ദേഹം പോസ്റ്റുകള്‍ ഇടുന്നത്. ഇതുപോലെയുള്ള മണ്ടത്തരങ്ങള്‍ എവുന്നള്ളിക്കുന്നതിന് മുന്‍പ് ഇത് വിസ്വസിക്കാനും ആള്‍ക്കാര്‍ ഉണ്ടെന്നോര്‍ക്കണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. അലന്‍സിയറിലെ പോലെ അനാവശ്യ പ്രതികരണങ്ങള്‍ നടത്തി പണി വാങ്ങിക്കൂട്ടി അജു ചിലപ്പോള്‍ വിസ്മൃതിയിലായേക്കാമെന്നാണ് വേറൊരാള്‍ കമന്റ് ചെയ്തിട്ടുള്ളത്.
റിപ്പബ്ലിക് ടിവി വിഷയവുമായി ബന്ധപ്പെട്ട് അജു പോസ്റ്റ് ചെയ്ത വരിയുമായി ബന്ധപ്പെട്ട പൊങ്കാല ഇപ്പോഴും തുടരുകയാണ്. താരത്തിനെ വിമര്‍ശിച്ചാണ് കൂടുതല്‍ പേരും എത്തിയിട്ടുള്ളത്. സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചാണ് ചിലര്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. ഇതിന് ശേഷം അദ്ദേഹം വേറെ സംഭവം പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അതിന് കീഴിലെല്ലാം ഇതായിരുന്നു വിഷമായെത്തിയത്.
ദുരന്തം വരുമ്ബോള്‍ കൈപിടിച്ച് കട്ടക്ക് കൂടെ നിന്നവരാണ് മലയാളികളെന്നും അപ്പോഴൊന്നും ശബ്ദിക്കാതിരുന്ന ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ രംഗത്തുവന്നതിനെക്കുറിച്ചാണ് പുതിയ പോസ്റ്റ്. പ്രതിസന്ധി അതിജീവിച്ച് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുന്നതിനിടയിലെ അഭിപ്രായവ്യാത്യാസം തങ്ങള്‍ തന്നെ പറഞ്ഞുതീര്‍ക്കുമെന്നും അവിടെയാരും വാഴ വെട്ടാനായി വരരുതെന്നുമാണ് താരം പറയുന്നത്. ഇക്കാര്യം പറയാനായി ഒരു രാഷ്ട്രീയ അംഗത്വവും വേണ്ടെന്നും മലയാളി ആയാല്‍ മതിയെന്നും താരം കുറിച്ചിട്ടുണ്ട്.
കേരളത്തിലെ യുവജനത വിചാരിച്ചാല്‍ എന്തും നടക്കുമെന്ന് താങ്ങള്‍ക്ക് മനസ്സിലായല്ലോ, ഫേസ്ബുക്ക് പോസ്റ്റ് ഇടുമ്ബോള്‍ സൂക്ഷിക്കണമെന്നും പിള്ളേര്‍ ഒരുമിച്ചെത്തിയാല്‍ സിനിമ നിര്‍ത്തി വീട്ടില്‍ ഇരിക്കേണ്ട അവസ്ഥ വരുമെന്ന ണുന്നറിയിപ്പും താരത്തിന് നല്‍കിയിട്ടുണ്ട്. പുതിയ പോസ്റ്റിന് കീഴിലും പൊങ്കാലയാണ്.
ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് വിവാദ പരാമര്‍ശവുമായി അർണബ് എത്തിയത്. ഇതോടെ അര്‍ണബിന്റെ ചാനലിലും ഫെയ്‌സ്ബുക്ക് ട്വിറ്റര്‍ പേജുകളിലും മലയാളികള്‍ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. യുഎഇ കേരളത്തിന് ദുരിതാശ്വാസമായി 700 കോടി രൂപ അനുവദിച്ചുവെന്നും മറിച്ചുമുള്ള വാദങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത്തരം പരാമര്‍ശമുണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചവര്‍ ദേശവിരുദ്ധരും നാണംകെട്ടവരും പെയ്ഡ് ഏജന്റുമാണെന്നായിരുന്നു അര്‍ണബിന്റെ വാക്കുകള്‍.
'എന്തൊരു നാണംക്കെട്ട വിഭാഗം ഇന്ത്യാക്കാരാണിത്. എന്തൊരു നാണക്കേടാണിത്, എന്തൊരു ഗൂഢാലോചനയാണിത്, എന്തൊരു വിലകുറഞ്ഞ പ്രവര്‍ത്തിയാണിത്. എനിക്ക് മനസ്സിലാവുന്നില്ല ഇതിലൂടെ അവര്‍ക്ക് എന്താണ് ലഭിക്കുന്നത്. സ്വന്തം രാജ്യത്തെ മോശമാക്കുന്നതിനാണോ അവര്‍ക്ക് പണം ലഭിക്കുന്നത്. അവരേതെങ്കിലും സംഘത്തിന്റെ ഭാഗമാണോ. ആരാണ് അവര്‍ക്ക് ഫണ്ട് നല്കുന്നത്. വിഷയം എന്താണെന്നാല്‍ ഇവര്‍ ഇന്ത്യയെ അപമാനിക്കാനുള്ള നീക്കമാണ്. അര്‍ണബ് പറഞ്ഞു. ഇതോടെ നവമാധ്യമങ്ങളില്‍ അര്‍ണബിനെതിരെയുള്ള ട്രോളുകളും കമന്റുകളും നിറഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha