മീരാനന്ദനും ഫര്‍ഹാന്‍ അക്തറും തമ്മിലെന്ത്?
മീരാനന്ദനും ബോളീവുഡ് നടന്‍ ഫര്‍ഹാന്‍ അക്തറും തമ്മിലെന്ത്?മീരയ്ക്ക് ഫര്‍ഹാനെ ഇഷ്ടമാണ്. ജറാന്‍ഡ് ബട്ട്‌ലര്‍ ബട്‌ലര്‍ എന്ന നടനോട് പ്രണയമല്ല വല്ലാത്തൊരിഷ്ടമാണ്. അങ്ങനെ ഒരുപാട് പുരുഷന്‍മാരോട് മീരയ്ക്ക് ഇഷ്ടമാണ്, പ്രണയമാണ്. അസൂയ തോന്നിയ ഒരുപാട് നടിമാരുണ്ട്. എത്ര നല്ല അഭിനേത്രിയാണ്, അല്ലെങ്കില്‍ എന്ത് അത്ഭുതപ്പെടുത്തുന്ന ജീവിതമാണ് അവരുടേതെന്ന് കണ്ടപ്പോള്‍ തോന്നിയിട്ടുണ്ട്. കറുപ്പിനോട് മീരയ്ക്ക് വല്ലാത്ത പ്രണയമാണ്. ഡ്രസുകളില്‍ കറുപ്പ് നിറം വളരെ നല്ലതാണ്.
അഭിനയം നല്ല പ്രൊഫഷനാണ്. സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ മീഡിയയുമായി ബന്ധപ്പെട്ട് നിന്നേനെ. ഡോക്ടറോ എഞ്ചിനിയറോ ആകാന്‍ ആഗ്രഹിച്ചിരുന്നില്ല-മീര പറഞ്ഞു. തനിക്ക് ഒറ്രയ്ക്ക് ഇരിക്കാനാണ് ഇഷ്ടമെന്ന് മീര പറഞ്ഞു. വീട്ടിലെ മുറിയില്‍ ഭക്ഷണം തന്ന് ഒറ്റയ്ക്കിട്ടാല്‍ വളരെ സന്തോഷം. അതുകൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞ് യാത്രകള്‍ നടത്താറില്ല. ഷൂട്ടിംഗിന് പോകുമ്പോള്‍ തന്നെ ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടല്ലോ?പലപ്പോഴും എന്റെ മൂഡ് പെട്ടെന്ന് മാറും. അത് വളരെ മോശം സ്വഭാവമായിട്ടാണ് തോന്നുന്നത്. മറ്റുള്ളവരിലും ഞാന്‍ ഏറ്റവും വെറുക്കുന്ന കാര്യം ഇതാണ്.
വിവാഹം കഴിക്കും, പക്ഷെ, ഉടനെ ഉണ്ടാവില്ല. സമാധാനമുള്ള ജീവിതമാണ് ആഗ്രഹിക്കുന്നത്. പഴയ രീതിയിലുള്ള വീടാണ് ഇഷ്ടം. അതുപോലൊന്ന് പണിയണം. സന്തോഷവും സമാധാനവും തരുന്ന ഭര്‍ത്താവിനെയാണ് ഇഷ്ടം. അങ്ങനെയുള്ളൊരു ജീവിതം സ്വപ്‌നം കാണുകയാണ് താനെന്ന് മീര പറഞ്ഞു. അടുത്ത സുഹൃത്തായ ആന്‍ അഗസ്റ്റിന്‍ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നതില്‍ സന്തോഷമുണ്ട്. അതുപോലൊരു ജീവിതമാണ് സ്വപ്‌നം കാണുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha