കാര്‍ത്തിക് പ്രശസ്‌തി ദുരൂപയോഗം ചെയ്യുകയായിരുന്നു; സ്ത്രീകൾക്കു അശ്ലീല വിഡിയോയും ചിത്രങ്ങളും അയക്കുന്നത് പതിവ്; ഗായകൻ കാർത്തികിനെതിരെ ആരോപണവുമായി ചിൻമയി

ഗായകൻ കാർത്തികിനെതിരെ രൂക്ഷമായ ലൈംഗിക ആരോപണവുമായി ചിൻമയി. സ്ത്രീകൾക്കു അശ്ലീല വിഡിയോയും ചിത്രങ്ങളും അയക്കുന്നത് കാർത്തികിന്റെ പതിവാണെന്നു ചിന്‍മയി പറഞ്ഞു. മീ ടൂ ക്യാമ്പയിനിൽ കാർത്തികിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിൽ അത് ഈ സമൂഹത്തോട് ചെയ്യുന്ന അനീതിയായിരിക്കുമെന്നും ചിൻമയി പറയുന്നു.
കാര്‍ത്തിക് പ്രശസ്‌തി ദുരൂപയോഗം ചെയ്യുകയായിരുന്നെന്നും ഒരു രോഗിയെപ്പോലെ ഒരുപാട് സ്‌ത്രീകളുടെ പിന്നാലെ പോയെന്നും ചിന്‍മയി കുറിക്കുന്നു. “ഒരു രോഗിയെപ്പോലെ ഒരുപാടു സ്‌ത്രീകളുടെ പിന്നാലെ പോയിട്ടുമുണ്ട്. അതും ഒരേ ദിവസത്തില്‍. ഒരു കുറ്റബോധം പോലുമില്ലാതെ. സംഗീത ലോകത്തെ സുഹൃത്തുക്കളോടു മാത്രമല്ല.. മറ്റു സ്‌ത്രീ സുഹൃത്തുക്കള്‍ക്കും അശ്ലീല ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളിലൂടെ കൈമാറുന്നതും അയാളുടെ പതിവായിരുന്നു.”ചിൻമയി ട്വിറ്ററിൽ കുറിച്ചു
https://www.facebook.com/Malayalivartha