ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കുന്നത് തടഞ്ഞ ഹോട്ടല്‍ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി അടക്കമുള്ള മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. അത്താണി കെല്‍ട്രോണ്‍ നഗറിന് സമീപം ദേശമംഗലം ചേന്നത്തുകാട് വാലിക്കുളങ്ങര സ്വദേശി അനീഷിന്റെ (38) ഉടമസ്ഥതയിലുള്ള അല്‍മിയ ഹോട്ടലില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ദേശമംഗലം തലശ്ശേരി പാട്ടാറ വീട്ടില്‍ സതീഷ് (44) മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കി.
ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിനുശേഷം ബിയര്‍ കുപ്പികളെടുത്ത് മേശയില്‍ നിരത്തുകയായിരുന്നു.ഇതോടെ സതീഷ് വിലക്കി. വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ എട്ടംഗ സംഘവുമായി തിരച്ചെത്തിയാണ് ആക്രമണം നടത്തിയത്. സതീഷിന്റെ വലതു കൈയില്‍ ആഴത്തില്‍ മുറിവേറ്റു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു
https://www.facebook.com/Malayalivartha


























