സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു

സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ഇനി മുതല്‍ 24 മണിക്കൂറും സ്‌പെഷ്യലിസ്റ്റ് സേവനം ഉണ്ടാവും. രോഗികള്‍ക്ക് സാമ്പത്തിക നഷ്ടവും ഒഴിവാക്കാനും മെഡിക്കല്‍ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകള്‍ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സര്‍ജറി, ഓര്‍ത്തോ, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ദരുടെ സേവനം മുഴുവന്‍ സമയവും സാധാരണ ഒപി സമയത്തിന് ശേഷവും ഒരു സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഉണ്ടാകും. രാത്രിയും ഒരു സ്‌പെഷ്യലിസ്റ്റ് സേവനത്തിന് ഉണ്ടാകും. ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് പൂര്‍ണമായി പദ്ധതി നടപ്പാക്കാണ് തീരുമാനം. എജിഎച്ച്എസ് ഡോ. ഷിനു കെ എസ് പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫീസര്‍. പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ പുനര്‍വിന്യസിക്കും. തിരുവനന്തപുരം ജനറല്‍, കൊല്ലം ജില്ലാ ആശുപത്രികളില്‍ ഇനി 24 മണിക്കൂര്‍ കാത്ത് ലാബും ഉണ്ടാവും.
https://www.facebook.com/Malayalivartha


























