തനുശ്രീയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി രാഖി സാവന്ത്

മീ ടൂ ക്യാപെയ്‌നിലൂടെ തനുശ്രീയുടെ തുറന്നുപറച്ചിലിനു ശേഷം നിരവധി നടിമാര്‍ തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. നാനാ പടേക്കറിനെതിരെയുളള വെളിപ്പെടുത്തലിന് ശേഷം തനുശ്രീയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരായിരുന്നു രംഗത്തെത്തിയിരുന്നത്.
നടി രാഖി സാവന്ത് അടക്കമുളള ആളുകള്‍ തനുശ്രീയ്‌ക്കെതിരെ തുറന്നടിച്ചുകൊണ്ടായിരുന്നു രംഗത്തെത്തിയിരുന്നത്. വെറും പബ്ലിസിറ്റി സ്റ്റണ്ടിനു വേണ്ടിയാണ് തനുശ്രീ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും നടി മയക്കു മരുന്നിന് അടിമയാണെന്നുമായിരുന്നു രാഖി സാവന്ത് ആരോപിച്ചിരുന്നത്. തുടര്‍ന്ന് രാഖിക്കെതിരെ തനുശ്രീ 10 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. ഇപ്പോഴിതാ തനുശ്രീയ്‌ക്കെതിരെ വീണ്ടും തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഖി സാവന്ത്.
2008ല്‍ ഹോണ്‍ ഓകെ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്നായിരുന്നു മുന്‍പ് തനുശ്രീ വെളിപ്പെടുത്തിയിരുന്നത്. നാനാ പടേക്കര്‍ സെറ്റില്‍ വെച്ച് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് താന്‍ അവിടെ നിന്ന് ഇറങ്ങിപ്പോയെന്നും നടി പറഞ്ഞിരുന്നു. നാനാപടേക്കറിനു പിന്നാലെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിക്കെതിരെയും നടി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. അന്ന് തനുശ്രീക്ക് പകരം സിനിമയില്‍ അഭിനയിച്ചത് രാഖി സാവന്തായിരുന്നു.
ഈ പശ്ചാത്തലത്തിലായിരുന്നു തനുശ്രീയ്‌ക്കെതിരെ തുറന്നടിച്ച് രാഖി സാവന്ത് നേരത്തെ രംഗത്തെത്തിയിരുന്നത്. തനിക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത ശേഷമാണ് തനുശ്രീക്കെതിരെ രാഖി വീണ്ടും രംഗത്തെത്തിയിരുന്നത്. പത്രസമ്മേളനം വിളിച്ചുകൂട്ടിയായിരുന്നു തനുശ്രീക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രാഖി വീണ്ടും എത്തിയിരുന്നത്.
തനുശ്രീ ദത്ത ലെസ്ബിയനാണ് എന്നായിരുന്നു രാഖി സാവന്തിന്റെ പുതിയ ആരോപണം. തനുശ്രീ ലെസ്ബിയനാണെന്നും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും നടി പറയുന്നു. പത്തു കൊല്ലം മുന്‍പായിരുന്നു സംഭവം. അന്ന് അവള്‍ എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. ആ സമയങ്ങളില്‍ ഒരുപാട് പാര്‍ട്ടികളിലും മറ്റുമായി ഞങ്ങള്‍ ഒന്നിച്ച് പങ്കെടുക്കാറുണ്ടായിരുന്നു. തനുശ്രീ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ഒന്നിലധികം തവണ എന്നെ പീഡിപ്പിക്കുകയും ചെയ്തിരുന്നു. രാഖി സാവന്ത് പറയുന്നു.
https://www.facebook.com/Malayalivartha