കലിപ്പ് ലുക്കിൽ കാളിദാസ് ജയറാം; മിസ്റ്റര്‍ ആന്‍ഡ് മിസ് റൌഡിയുടെ ടൈറ്റില്‍ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു

പൂമരത്തിന് ശേഷം കലിപ്പ് ലുക്കിൽ കാളിദാസ് ജയറാം എത്തുന്നു. ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. മിസ്റ്റര്‍ ആന്‍ഡ് മിസ് റൌഡി എന്നാണ് പേര്. അപര്‍ണ്ണ ബാലമുരളിയാണ് നായിക.കാളിദാസിന്റെ ലുക്ക് ശ്രദ്ധിക്കപ്പെട്ടു. നീണ്ട മുടിയും താടിയുമുള്ള വ്യത്യസ്തമായൊരു ലുക്ക്. ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിന്‍ ബെന്‍സണ്‍, ശരത് എന്നിവരാണ് മറ്റ് താരങ്ങള്‍. ജീത്തുവും ഗോകുലം ഗോപാലനും ചേര്‍ന്നാണ് നിര്‍മ്മാണം.കാളിദാസ് നായകനാകുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെയും പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തു വിട്ടത്. ആട് 2ന് ശേഷം മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അര്‍ജ്ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്. ഐശ്വര്യ ലക്ഷ്മിയാണ് നായിക.
https://www.facebook.com/Malayalivartha