പൊട്ടിയ സിനിമയ്ക്ക് ആര് സമാധാനം പറയും... പണം തിരിച്ചുതരണമെന്ന് തീയറ്റര്‍

നീണ്ട ഇടവേളയ്ക്ക് ശേഷം അമീര്‍ ഖാന്‍ ചിത്രം തിയറ്ററില്‍ വന്‍ പരാജയമായി മാറുന്നതാണ് സിനിമാ മേഖലയിലെ പുതിയ ചര്‍ച്ച. 300 കോടിയോളം ചിലവഴിച്ച് ആമിര്‍ഖാനും അമിതാഭ് ബച്ചനും കത്രീനാ കൈഫുമെല്ലാം അഭിനയിച്ച ചിത്രം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന് തിയറ്ററുകളില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാതെ പോയി.
യാഷ് രാജ് ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് ആദ്യദിനം 52.25 കോടി നേടിയെങ്കിലും പിന്നീട് ചിത്രത്തിന് കാര്യമായ കളക്ഷന്‍ നേടാന്‍ കഴിഞ്ഞില്ല. ആകെ 145.96 കോടി രൂപയാണ് ചിത്രത്തിന് ഇതുവരെയുള്ള കളക്ഷന്‍. വന്‍ നഷ്ടം നേരിടുന്ന തീയറ്ററുകള്‍ അമീര്‍ഖാനെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ 50 ശതമാനം നഷ്ടം നിര്‍മ്മാതാക്കള്‍ നല്‍കണമെന്നാണ് തീയറ്റര്‍ ഉടമകളുടെ ആവശ്യം.
എന്നാല്‍ ഈ അവസരത്തില്‍ ഈ സിനിമയുടെ പ്രതിഫലം വേണ്ടെന്നുവെയ്ക്കാനുള്ള തീരുമാനത്തിലാണ് ആമിര്‍ ഖാന്‍. തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിന്റെ നിര്‍മാതാവ് അല്ലാതിരുന്നിട്ടു കൂടി അതിന്റെ പരാജയം ഏറ്റെടുക്കാനുള്ള തീരുമാനത്തിലാണ് താരം.
സിനിമയുടെ നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ആമിര്‍ തന്റെ പ്രതിഫലം വേണ്ടെന്നുവെയ്ക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ട് പുറത്ത്.
https://www.facebook.com/Malayalivartha