യുവതീ പ്രശ്‌നവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ വന്‍ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും നടക്കുന്നതിനിടയിൽ നടി ഉഷയുടെ വ്യത്യസ്തമായ ശബരിമലദര്‍ശനം

യുവതീ പ്രശ്‌നവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ വന്‍ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും നടക്കുന്നതിനിടയിലായിരുന്നു നടി ഉഷയുടെ വ്യത്യസ്തമായ ശബരിമലദര്‍ശനം. കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി സിനിമാ-സീരിയല്‍ നടി ഉഷ തെങ്ങിന്‍തൊടിയിലിന്റെ വ്യത്യസ്തമായ ശബരിമലദര്‍ശനം.
അതേസമയം ശബരിമല സന്നിധാനത്തും പരിസരത്തും നിലനില്‍ക്കുന്ന നിരോധനാജ്ഞ 26 ന് അര്‍ധരാത്രി വരെ നീട്ടിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്കു സമാധാനപരമായ ദര്‍ശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വെള്ളയും കറുപ്പും വസ്ത്രമണിച്ച് ഇരുമുടിക്കെട്ടേന്തി വ്യാഴാഴ്ചയാണ് ഇവര്‍ ശബരിമലയില്‍ എത്തിയത്. അയ്യപ്പസന്നിധിയില്‍ വെച്ചാണ് വായ മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയത്. അതിന് ശേഷം വടക്കേ നട നടന്ന നാമജപത്തില്‍ പങ്കാളിയാകുകയും ചെയ്തു. പഞ്ചാബിഹൗസ് ഉള്‍പ്പെടെയുള്ള സിനിമയില്‍ അഭിനയിച്ചിട്ടുള്ള ഉഷ ഒട്ടേറെ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ഇവിടെയൊരു സമാധാന അന്തരീക്ഷം ഉണ്ടായിരുന്നു അത് നഷ്ടപ്പെടാന്‍ പാടില്ലെന്നും അത് ഏറെ ദോഷം ചെയ്യുന്ന കാര്യമാണെന്നും മാത്രം താരം പ്രതികരിച്ചു.
യുവതീ പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോടുള്ള പ്രതിഷേധമാണോ അതോ ബിജെപി നടത്തുന്ന പ്രതിഷേധങ്ങളോടുള്ള പ്രതിഷേധമാണോ വാമൂടിക്കെട്ടിയുള്ള ദര്‍ശനമെന്ന കാര്യം അവര്‍ പ്രത്യേകം വ്യക്തമാക്കിയില്ല. കൂടുതല്‍ പ്രതികരിക്കാനും തയ്യാറായില്ല. ഇത് മൂന്നാംതവണയാണ് താന്‍ ശബരിമല ദര്‍ശനം നടത്തുന്നതെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha