ഒരിക്കലും അമ്മയ്ക്ക് ഞാന്‍ സിനിമയുടെ ഗ്ലാമര്‍ ലോകത്തേക്ക് വരുന്നതില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല; പഠിപ്പിച്ച് മറ്റെന്തെങ്കിലും പ്രൊഫഷനിലേക്ക് വിടാനായിരുന്നു ആഗ്രഹം... പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു; ശ്രീദേവിയുടെ ഓർമകളിലൂടെ ഗോവയെ കണ്ണീരണിയിച്ച് ജാന്‍വി

ഒമ്ബത് മാസത്തിന് ശേഷം അമ്മയില്ലാതെ മകള്‍ രണ്ടാമതും ഗോവയിലെത്തുകയായിരുന്നു. അച്ഛന്‍ ബോണീ കപൂറിനൊപ്പം. അന്തരീക്ഷത്തില്‍ നിറഞ്ഞ് നിന്നതെല്ലാം ശ്രീദേവിയുടെ ഓര്‍മ്മകള്‍.' ഒരിക്കലും അമ്മയ്ക്ക് ഞാന്‍ സിനിമയുടെ ഗ്ലാമര്‍ ലോകത്തേക്ക് വരുന്നതില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. പഠിപ്പിച്ച് മറ്റെന്തെങ്കിലും പ്രൊഫഷനിലേക്ക് വിടാനായിരുന്നു ആഗ്രഹം. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. മോഡലിംഗും സിനിമയും. അമ്മയ്ക്കിഷ്ടമില്ലാത്ത വഴികളിലൂടെ, അല്ലെങ്കില്‍ അമ്മയുടെ വഴിയേ നടക്കുകയാണ്. അമ്മ എത്തിയ സ്ഥലത്തെത്താന്‍ എന്നാല്‍ എത്രയോ ദൂരമുണ്ട്.' ത്സാന്‍വി ഗോവയില്‍ പറഞ്ഞു.
ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന കോണ്‍വര്‍സേഷന്‍ വിത്ത് കപൂര്‍ എന്ന പരിപാടി അക്ഷരാര്‍ത്ഥത്തില്‍ വികാരനിര്‍ഭരമായിരുന്നു. ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂറും മകള്‍ ത്സാന്‍വി കപൂറുമാണ് പരിപാടിയില്‍ പങ്കെടുത്തത്. അമ്മയെക്കുറിച്ച് താനെഴുതിയ കവിത ചൊല്ലിക്കൊണ്ടായിരുന്നു ഝാന്‍വിയുടെ തുടക്കം 'അമ്മയുടെ അഭിനയം അല്‍ഭുതമായിരുന്നു.
അനായാസാമായിരുന്നു കഥാപാത്രമായുള്ള അമ്മയുടെ രൂപമാറ്റം. ഏത് ഭാഷയിലുള്ള അഭിനയവും അമ്മയ്ക്ക് വഴങ്ങും. അതു കൊണ്ട് അമ്മയുമായി തന്നെ താരതമ്യപ്പെടുത്തരുതെന്നും, ഝാന്‍വി അഭ്യര്‍ത്ഥിച്ചു. ഗോവ ചലച്ചിത്ര മേളയില്‍ ഇത്തവണ ശ്രീദേവിക്ക് ആദരമര്‍പ്പിച്ചുള്ള സിനിമകളുടെ പ്രത്യേക പാക്കേജും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഗോവയില്‍ ഇന്ത്യയുടെ 49ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ചുവപ്പു പരവതാനിയിലൂടെ ത്സാന്‍വി കപൂര്‍ ചുവടു വെച്ചു വരുമ്ബോള്‍ താരത്തിനൊപ്പം കാണികളുടെയും കണ്ണീരണിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഗോവാ മേളയില്‍ അമ്മ ശ്രീദേവിക്കൊപ്പമായിരുന്നു ആരാധകര്‍ ത്സാന്‍വിയെ ഗോവയിലെ പരവതാനിയില്‍ കണ്ടിരുന്നത്.
ഇഷാന്‍ ഖാതറിനൊപ്പം ത്സാന്‍വി അഭിനയിച്ച ധടക്ക് എന്ന സിനിമയുടെ വിജയാഹ്ലാദത്തിലായിരുന്നു അന്ന് കപൂര്‍ കുടുംബം. എന്നാല്‍ മൂന്നു മാസം കഴിഞ്ഞതോടെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ആ താര കുടുംബത്തില്‍ നിന്നും ഒരിതള്‍ അടര്‍ന്നു പോയി. ദുബായില്‍ വെച്ചുള്ള നടി ശ്രീദേവിയുടെ മരണത്തിന്റെ ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല.
https://www.facebook.com/Malayalivartha