സണ്ണിയുടെ മലയാളത്തിലേക്കുള്ള വരവ് ഇങ്ങനെ

സുന്ദരി സണ്ണി ലിയോണിന്റെ വരവ് പ്രതീക്ഷിച്ചവര്‍ക്ക് നിരാശ. രംഗീല എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറ്റം നടത്തുന്നത്. രംഗീലയിലെ മറ്റ് താരങ്ങളെ കുറിച്ചും സണ്ണിയുടെ കഥാപാത്രത്തെ കുറിച്ചും പലതരം വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. ഇപ്പോള്‍ സംവിധായകന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്.
സണ്ണി ലിയോണ്‍ മലയാളത്തില്‍ അഭിനയിക്കാന്‍ വരുന്നതായി പലപ്പോഴും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സിനിമകളെ കുറിച്ചുള്ള ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും ഇല്ലാത്തതിനാല്‍ ആരാധകരും നിരാശയിലായിരുന്നു. ഇത്തവണത്തെ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് മലയാളികള്‍ കാത്തിരുന്ന ആ സന്തോഷം പുറത്ത് വന്നത്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തിലൂടെ സണ്ണി മലയാളത്തിലേക്ക് എത്തുന്ന കാര്യം ഔദ്യോഗികമായി തന്നെ പുറത്ത് വന്നിരുന്നു.
താന്‍ മലയാളത്തിലൊരു സിനിമയില്‍ അഭിനയിക്കുന്ന കാര്യം സണ്ണിയും ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തിരുന്നു. മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം ആകാംഷയോടെയാണ് പ്രഖ്യാപിക്കുന്നതെന്നായിരുന്നു സണ്ണി പറഞ്ഞത്. രംഗീല ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജലലാല്‍ മേനോനാണ് നിര്‍മ്മിക്കുന്നത്. സിനിമയെ കുറിച്ച് അടുത്തിടെ അഭിമുഖത്തില്‍ സംവിധായകന്‍ തന്നെ തുറന്ന് സംസാരിച്ചിരുന്നു.
രംഗീല ഒരു അഡള്‍ട്ട് കോമഡി മൂവി ആണെന്ന് പ്രചരിച്ചിരുന്നെങ്കിലും അങ്ങനെ അല്ലെന്നാണ് സന്തോഷ് പറയുന്നത്. ഇതൊരു കോമഡി കലര്‍ന്ന റോഡ് മൂവിയാണ്. ഒരു കൂട്ടം ആളുകള്‍ ഗോവയില്‍ നിന്നും ഹംപിയിലേക്ക് യാത്ര ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തമാവുന്നത്.
സണ്ണിയ്‌ക്കൊപ്പം മലയാളത്തില്‍ നിന്നും നിരവധി താരങ്ങളാണ് അഭിനയിക്കുന്നത്. അതില്‍ സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ കൂടാതെ ഹരീഷ് കണാരന്‍, അജു വര്‍ഗീസ്, രമേഷ് പിഷാരടി എന്നിവരുടെ പേരും പറയുന്നുണ്ട്.
https://www.facebook.com/Malayalivartha