സിനിമാ രംഗത്തുനിന്നും നടിമാര്‍ക്ക് അവസരം കുറയുന്നതിന്റെ കാരണം പറഞ്ഞ് കരീന കപൂര്‍

ബോളിവുഡിലെ മുന്‍നിര താരമാണ് കരീന കപൂര്‍. സൂപ്പര്‍ താരചിത്രങ്ങളില്‍ നായികയായി അഭിനയിച്ചതോടെ ആയിരുന്നു കരീനയുടെ താരമൂല്യം ബോളിവുഡില്‍ ഉയര്‍ന്നിരുന്നത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം തന്നെ ഐറ്റം ഡാന്‍സുകളിലും നടി തിളങ്ങിയിരുന്നു. വിവാഹ ശേഷവും നടി ബോളിവുഡില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ സെലക്ടീവായിട്ടാണ് നടി സിനിമകള്‍ തിരഞ്ഞെടുക്കുന്നത്.
വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രമായിരുന്നു കരീനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. വീരേ ദി വെഡ്ഡിങ്ങിനു ശേഷം നടിയുടെതായി സിനിമകള്‍ വന്നില്ലായിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമാ രംഗത്തെക്കുറിച്ച് കരീന പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. വിവാഹം കഴിയുന്നതോടെ ഒരു നടിയുടെ കരിയര്‍ അവസാനിക്കുന്നുവെന്ന് കരീന അഭിപ്രായപ്പെടുന്നു.
വിവാഹിതയാവുന്നതോടെ സിനിമാ രംഗത്തുനിന്നും നടിമാര്‍ക്ക് അവസരങ്ങള്‍ കുറയുന്നുവെന്ന് കരീന കപൂര്‍ പറയുന്നു. പല നടിമാരുടെയും കരിയര്‍ ഇങ്ങനെ അവസാനിച്ചു പോവുന്നു. അതേ സമയം തനിക്ക് വിവാഹ ശേഷം നിരവധി അവസരങ്ങള്‍ വന്നെങ്കിലും അത് ഉപേക്ഷിക്കുകയായിരുന്നുവെന്നും കരീന കപൂര്‍ പറഞ്ഞു.
ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കരീന കപൂര്‍ ഇക്കാര്യം പറഞ്ഞത്.അഭിമുഖത്തില്‍ ഇന്ത്യയില്‍ കത്തിനില്‍ക്കുന്ന മീ ടു ക്യാംപെയ്‌നെ പിന്തുണച്ചുകൊണ്ടും കരീന സംസാരിച്ചിരുന്നു.
സ്ത്രീകളുടെ ഭാഗത്തുനിന്നും ഇത്തരം തുറന്നുപറച്ചിലുകള്‍ നല്ലതാണെന്ന് കരീന കപൂര്‍ പറയുന്നു. തൊഴിലിടങ്ങളില്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇത് സഹായിക്കും. സൂപ്പര്‍സ്റ്റാറോ,ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോ ആരുമാകട്ടെ സ്ത്രീ സുരക്ഷ എവിടെയും ഉറപ്പുവരുത്തണം,കരീന പറയുന്നു.
സിനിമയില്‍ കഠിനാദ്ധ്വാനം ചെയ്താല്‍ ആര്‍ക്കും വിജയിക്കാമെന്നും അഭിമുഖത്തില്‍ കരീന പറഞ്ഞിരുന്നു. സിനിമയില്‍ ഒരു അഭിനേതാവിന്റെ നിറമോ വലിപ്പമോ ഒന്നുമല്ല കാര്യം, ആര്‍ക്കും കഠിനാദ്ധ്വാനം ചെയ്താല്‍ വിജയിക്കാം. രാധികാ ആപ്‌തെ,കൂബ്‌റ സെയ്ത എന്നിവരെ പോലെ ചുറുചുറുക്കുളള പെണ്‍കുട്ടികള്‍ മുന്നോട്ടുവരുന്നുണ്ട്. സേക്രഡ് ഗെയിംസില്‍ ഇരുവരും ചെയ്തിരുന്നത് ശക്തമായ കഥാപാത്രങ്ങളായിരുന്നു,കരീന കപൂര്‍ പറയുന്നു.
https://www.facebook.com/Malayalivartha