ഷോയില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ ക്ഷേമത്തിനായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് ഡബ്ല്യുസിസി

ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ താരങ്ങള്‍ നേരിടുന്ന പ്രശ്?നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന ഡബ്ല്യു.സി.സിയുടെ ഹര്‍ജിക്കൊപ്പമാവും പുതിയ ആവശ്യവും കോടതി പരിഗണിക്കുക. താരസംഘടനയായ അമ്മ പ്രളയദുരിതാശ്വാസത്തിനായി നടത്തുന്ന സ്‌റ്റേജ് ഷോയ്ക്കും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന ആവശ്യവുമായി ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ഡിസംബര്‍ ഏഴിന് അബുദാബിയില്‍ വെച്ചാണ് താരസംഘടന സ്‌റ്റേജ് ഷോ നടത്തുക. ഷോയില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ ക്ഷേമത്തിനായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന ആവശ്യം ഡബ്ല്യു.സി.സിക്ക് വേണ്ടി റിമ കല്ലിങ്കല്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഉന്നയിച്ചിരിക്കുന്നത് മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഡബ്യൂ.സി.സി പുതിയ ആവശ്യം ഉന്നയിച്ചത്.
https://www.facebook.com/Malayalivartha