പ്രിയങ്കയ്ക്ക് മിന്ന് ചാര്‍ത്താന്‍ നിക്ക് ഇന്ത്യയിലെത്തിയപ്പോള്‍

പ്രിയങ്കയുടെ വിവാഹ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. വിവാഹത്തിനായി കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ നിക്ക് ഡല്‍ഹിയിലെത്തി. ഇന്ത്യയിലെത്തിയ നിക്കിനെ പതിവില്‍ നിന്ന് വ്യത്യസ്തമായാണ് പ്രണയിനി സ്വാഗതം ചെയ്തത്.
വെല്‍ക്കം ഹോം ബേബി എന്ന കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ നിക് ജോനാസിനൊപ്പമുള്ള പ്രണയാതുരമായ ചിത്രം പങ്കുവച്ചാണ് പ്രിയങ്ക നിക്കിനെ സ്വാഗതം ചെയ്തത്. നിക്കിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ രണ്ടാമത്തെ വീടാണെന്ന് മുമ്ബ് ഒരു അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞിരുന്നു. ബുധനാഴ്ച ഇന്ത്യയിലേക്ക് വരികയാണെന്ന് പറഞ്ഞ് നിക് ജോനാസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. വിമാനത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ നിക്ക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് പുറപ്പെടും മുമ്ബ് എടുത്ത വീഡിയോയും നിക്ക് ഷെയര്‍ ചെയ്തിരുന്നു.
ജോധ്പൂരില്‍ നവംബര്‍ 28 മുതലാണ് വിവാഹ ചടങ്ങുകള്‍ ആരംഭിക്കുക. ഇത് ഡിസംബര്‍ 02 വരെ നീളുമെന്നാണ് വിവരം. ജോധ്പൂരിലെ ഉമൈദ് ഭവനില്‍ വച്ചു നടക്കുന്ന വിവാഹ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി 200 പേര്‍ മാത്രമായിരിക്കും പങ്കെടുക്കുക. ശേഷം ന്യൂയോര്‍ക്കില്‍ സുഹ്യത്തുകള്‍ക്കായി പാര്‍ട്ടി ഒരുക്കും.
കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പ്രിയങ്കയേക്കാള്‍ 10 വയസ് കുറവാണ് നിക്ക് ജൊനാസിന്. നിക്കിന് 26 വയസും പ്രിയങ്കയ്ക്ക് 36 വയസുമാണ് പ്രായം. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയാറുകാരനായ നിക് ജൊനാസ്.
https://www.facebook.com/Malayalivartha