ബിഗ് ബോസില്‍ പൂവിട്ട ഇരുവരുടെയും പ്രണയം വെറും തിരക്കഥയാണോ എന്ന് പ്രക്ഷകരുടെയും മത്സരാര്‍ത്ഥികളുടെയും സംശയത്തിന് പിന്നാലെ പ്രണയത്തിലുറച്ച് താരങ്ങൾ; പേര്‍ളി-ശ്രീനിഷ് പ്രണയത്തിന്റെ മൂന്നാം മാസം ആഘോഷചിത്രങ്ങൾ പുറത്ത് വിട്ട് താരങ്ങൾ

ആദ്യമാദ്യം ബിഗ് ബോസില്‍ പൂവിട്ട ഇരുവരുടെയും പ്രണയം വെറും തിരക്കഥയാണോ എന്ന് പ്രക്ഷകരും മത്സരാര്‍ത്ഥികളും സംശയിച്ചിരുന്നു. വെറും ഗെയിം തന്ത്രം മാത്രമാണിതെന്നും സംശിച്ചവരുണ്ട്. ബിഗ് ബോസ് കഴിഞ്ഞ് ശേഷം ഏവരും കാത്തിരുന്നത് ഇവരുടെ വിവാഹ വാര്‍ത്തകളായിരുന്നു.
എന്നാല്‍ അത്തരം ആരോപണങ്ങളൊന്നും വകവെയ്ക്കാതെ ഇവര്‍ പ്രണയവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇരുവരും സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. ഇരുവരുടെയും വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചെന്നും വിവാഹം അടുത്ത് ഉണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബോസ് എന്ന മലയാളം റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരായതാണ് പേര്‍ളി ശ്രീനിഷ്. ഇരുവരുടെയും പ്രണയവും ബിഗ് ബോസിന്റെ ആരാധകര്‍ക്ക് പ്രധാന ചര്‍ച്ച വിഷയമായിരുന്നു. ഇപ്പോഴിതാ ആ പ്രണയത്തിന്റെ മൂന്നു മാസത്തെ ആനിവേഴ്‌സറി ആഘോഷത്തിലാണ് ഈ പ്രണയ ജോഡികള്‍.
ആഘോഷ ചിത്രം ശ്രീനിഷ് തന്റെ ഇന്‍സ്റ്റഗ്രാം വഴിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പേളിയെ ചേര്‍ത്തു പിടിച്ച് എന്റെ ചുരുളമ്മയ്‌ക്കൊപ്പം മൂന്നാം മാസത്തെ ആനിവേഴ്‌സറി എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്.
https://www.facebook.com/Malayalivartha