പല സിനിമമകളും ഒഴിവാക്കേണ്ടി വന്ന കാരണങ്ങള്‍ വെളിപ്പെടുത്തി ഹന്‍സിക

പല സിനിമകളും ഒഴിവാക്കിയെന്ന് തെന്നിന്ത്യന്‍ താരം ഹന്‍സിക. കഴിഞ്ഞ പത്തുമാസങ്ങളിലായി 18 സിനിമകളുടെ കഥയാണ് കേട്ടത്. അതില്‍ നാലു സിനിമകള്‍ മാത്രമാണ് തന്നെ ആകര്‍ഷിച്ചത്.
നായകന്റെ പിന്നാലെ ആടിപ്പാടുന്ന വെറും നായികയാവാന്‍ ഇനിയില്ല. ഗ്ലാമര്‍ വേഷങ്ങളോടും ഇനി താത്പര്യമില്ല. അതുകൊണ്ടാണ് അത്തരം ചിത്രങ്ങള്‍ വേണ്ടെന്ന കര്‍ശന നിലപാട് സ്വീകരിച്ചത്. ഗ്ലാമറിനുമപ്പുറം അഭിനയത്തിന് വിശ്വാസം അര്‍പ്പിക്കുന്നവരുടെ സിനിമകള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക. ഹന്‍സിക പറയുന്നു.
വൃദ്ധരായവര്‍ക്കും അനാഥരും അശരണരുമായവര്‍ക്കും താമസിക്കാന്‍ ഒരു ആശ്രമം പണിയുകയാണ് തന്റെ ലക്ഷ്യമെന്നും ഹന്‍സിക പറയുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങളേക്കാള്‍ കൂടുതല്‍ ഗ്ലാമര്‍ റോളുകളായിരുന്നു നടി തന്റെ കരിയറില്‍ ചെയ്തിരുന്നത്. സിനിമയില്‍ തിളങ്ങിനിന്നിരുന്ന നടി അടുത്തിടെ വളരെക്കുറച്ച് ചിത്രങ്ങളില്‍ മാത്രമായിരുന്നു എത്തിയിരുന്നത്.
പ്രഭുദേവയുടെ നായികയായുളള ഗുലോബക്കാവലി ആയിരുന്നു ഹന്‍സികയുടെ ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. മൂന്ന് സിനിമകളാണ് ഹന്‍സികയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തുപ്പാക്കി മുനൈ, 100, മഹ തുടങ്ങിയ സിനിമകളാണ് നടിയുടെതായി തിയറ്ററുകളിലേക്ക് എത്താനുള്ളത്.
https://www.facebook.com/Malayalivartha