Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം

അപ്പു ചേട്ടന്‍ ലാലങ്കിളിനെപ്പോലെ: ഒറ്റത്തവണ കേട്ടാല്‍ ഡയലോഗുകള്‍ പഠിക്കും: കല്ല്യാണി

28 DECEMBER 2018 02:54 PM IST
മലയാളി വാര്‍ത്ത

ജീവിതത്തില്‍ എപ്പോഴും ഒപ്പമുണ്ടായിരുന്ന ഒരു കൂട്ടം ആളുകള്‍ക്കൊപ്പം മലയാളത്തില്‍ കന്നിചിത്രം ചെയ്യുന്നതിന്റെ സന്തോഷത്തിലും ടെന്‍ഷനിലുമാണ് കല്ല്യാണി പ്രിയദര്‍ശന്‍. അച്ഛന്റെ സംവിധാനത്തില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍, ഒപ്പമുള്ളത് കളിക്കൂട്ടുകാരന്‍ പ്രണവും, നായകനാകട്ടെ ഏറ്റവും അടുപ്പമുള്ള മോഹന്‍ലാല്‍. മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആദ്യ ഘട്ട ഷൂട്ടിങ് പൂര്‍ത്തിയാക്കിയ അനുഭവം പങ്കുവയ്ക്കുകയാണ് കല്ല്യാണി.

വളരെ സ്വാഭാവികമായി എല്ലാ കാര്യങ്ങളെയും കൈകാര്യം ചെയ്യുന്ന ആളാണ് പ്രണവ് എന്നാണ് കല്ല്യാണിയുടെ വാക്കുകള്‍. ലാല്‍ അങ്കിളിന്റെ ജീന്‍ തന്നെയാണ്. ഒരു പ്രാവശ്യം കേള്‍ക്കുമ്പോള്‍ തന്നെ ഡയലോഗെല്ലാം മനഃപാഠമാക്കും. ഇത് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്, കല്ല്യാണി പറയുന്നു. ഈ സിനിമയില്‍ ഉപയോഗിച്ചുട്ടുള്ള ഭാഷ നമ്മള്‍ സ്ഥിരം ഉപയോഗിച്ചുവരുന്ന രീതിയിലുള്ളതല്ല. എനിക്ക് ഇംഗ്ലീഷില്‍ കേട്ടാല്‍ പോലും ഡയലോഗുകള്‍ കൃത്യമായി ഓര്‍ക്കാന്‍ കഴിയാറില്ല. പക്ഷെ പ്രണവ് എല്ലാം കൃത്യമായി ഓര്‍ത്തിരിക്കും. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയുടെ വിശേഷങ്ങള്‍ കല്ല്യാണി പങ്കുവച്ചത്.

അച്ഛന്റെ മുന്നില്‍ അഭിനയിക്കുന്നതിന്റെ സമ്മര്‍ദ്ദവും കല്ല്യാണി മറച്ചുവയ്ക്കുന്നില്ല. ഏറ്റവും പേടിക്കുന്ന അനുഭവമാണതെന്നാണ് കല്ല്യാണി പറയുന്നത്. എനിക്ക് പേടിയുണ്ടെന്ന് എനിക്കറിയാമായിരുന്നു പക്ഷെ രസകരമായ കാര്യം 90ലധികം സിനിമകള്‍ ചെയ്ത അച്ഛനും എന്നെപോലെതന്നെ നേര്‍വസ് ആയിരുന്നു എന്നതാണ്. ഞങ്ങള്‍ ഒന്നിച്ചുള്ള സിനിമയില്‍ ഇരുവരും ഒരുപോലെ നെര്‍വസ് ആയിരിക്കുമെന്ന് അച്ഛന് അറിയാമായിരുന്നു. അതുകൊണ്ടാണ് അച്ഛന്റെ സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് മറ്റ് സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യണമെന്ന് അച്ഛന്‍ പറഞ്ഞിട്ടുള്ളത്. ഞാന്‍ ക്യാമറയുമായി കംഫര്‍ട്ടബിള്‍ ആകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു, കല്ല്യാണി പറഞ്ഞു.

മരക്കാറിന് പുറമേ രണ്ട് തെലുങ്ക് ചിത്രങ്ങളിലും കല്ല്യാണി പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. നഗരപശ്ചാതലത്തില്‍ പ്രണയകഥ പറയുന്ന ചിത്രലഹരിയും 80കളുടെ പശ്ചാതലത്തിലുള്ള ഒരു ഗാങ്സ്റ്റര്‍ ചിത്രവുമാണ് കല്ല്യാണി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍. കല്ല്യാണിക്ക് പുറമേ കീര്‍ത്തി സുരേഷും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഐ വി ശശിയുടെ മകന്‍ അനി സഹസംവിധായകനാണ്. മോഹന്‍ലാലിന്റെ കുട്ടിക്കാലമാണ് പ്രണവ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (6 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (9 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (9 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 hours ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (2 hours ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (3 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (3 hours ago)

Malayali Vartha Recommends