പലരും വീഴ്ത്താന്‍ നോക്കി നടന്നില്ല അവസാനം വീണത് അതില്‍

റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയെ വീഴ്ത്താന്‍ ഇതാ ഒരു എളുപ്പവഴി അവര്‍ തന്നെ പറയുന്നു. അടുത്തിടെ അഭിമുഖത്തിലാണ് പ്രണയരഹസ്യം വെളിപ്പെടുത്തിയത്. ചിരിപ്പിച്ച് മണ്ണുകപ്പിക്കുന്ന തമാശ പറയുന്നവരോട് വല്ലാത്തൊരിഷ്ടം തോന്നുമെന്നാണ് ഷറപ്പോവ പറയുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കാതെ നന്നായി ആസ്വദിക്കാന്‍ കഴിയുന്ന തമാശ പറയുന്നവര്‍ നല്ലമനസിന് ഉടമകളായിരിക്കും . അവരെ പൂര്‍ണമായി വിശ്വസിക്കാം. എല്ലാം മറന്ന് ഇഷ്ടപ്പെടാം... ഷറപ്പോവ പറയുന്നു.
ബ്രിട്ടീഷ് ബിസിനസുകാരനായ അലക്‌സാണ്ടര്‍ ഗില്‍ക്‌സാണ് ഷറപ്പോവയുടെ ഇപ്പോഴത്തെ കാമുകന്‍. 2016മുതല്‍ ഇവര്‍ അടുപ്പത്തിലാണ്. നിഷ്‌കളങ്കമായ നര്‍മ്മബോധമാണ് അലക്‌സാണ്ടറുമായി അടുപ്പിച്ചതെന്ന് ഷറപ്പോവ അഭിമുഖത്തില്‍ സമ്മതിച്ചു. അതിശകരമായി കാര്യങ്ങള്‍ ചെയ്യാനുള്ള അലക്‌സാണ്ടറുടെ കഴിവും അടുപ്പത്തിന്റെ വേഗതകൂട്ടിയെന്ന് താരം സമ്മതിക്കുന്നുണ്ട്. അലക്‌സാണ്ടര്‍ ചെയ്യുന്ന പലകാര്യങ്ങളും അറിയുമ്‌ബോള്‍ തന്റെ കണ്ണുകള്‍ അറിയാതെ വിടര്‍ന്നുപോകുമെന്നാണ് ഷറപ്പോവ പറയുന്നത്.
കാമുകന്‍ ഇല്ലാതെ ഒറ്റയ്ക്ക് മെല്‍ബണില്‍ കറങ്ങിനടക്കുന്നതിന്റെ വേദനയെക്കുറിച്ച് കുറച്ചുദിവസംമുമ്ബ് ഷറപ്പോവ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തിരുന്നു. ആസ്‌ട്രേലിയന്‍ ഓപ്പണിനാണ് എത്തിയതെങ്കിലും തുടയിലെ പരിക്കുമൂലം മത്സരിക്കാനായില്ല.

ഉത്തേജകമരുന്ന് വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിട്ട ഷറപ്പോവ തിരിച്ചുവരാനുള്ള കഠിന പരിശ്രമത്തിലാണ്. പക്ഷേ, ഒന്നും അത്രയ്ക്ക് ഏശുന്നില്ലെന്നുമാത്രം.

https://www.facebook.com/Malayalivartha























