തന്നെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ തട്ടിക്കയറി പോണ്‍ താരം സ്‌റ്റോര്‍മി ഡാനിയല്‍സ്

പോണ്‍ താരം സ്‌റ്റോര്‍മി ഡാനിയല്‍സ് കടുത്ത നിലപാടിലേക്ക്. സ്ട്രിപ്പ് ക്ലബ്ബില്‍ നിന്നും തന്നെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് പൊലീസിനെതിരെ പോണ്‍ താരം സ്‌റ്റോര്‍മി ഡാനിയല്‍സ് നിയമ നടപടി സ്വീകരിച്ചത്. രണ്ടു മില്യണ്‍ യുഎസ് ഡോളര്‍ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് സ്‌റ്റോര്‍മി ഡാനിയല്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഓഹിയോ പൊലീസിനെതിരെയാണ് പോണ്‍ താരത്തിന്റെ പരാതി.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി തനിക്ക് ബന്ധമുണ്ടായിരുന്ന കാര്യം വെളിപ്പെടുത്തിയതിന്റെ പേരില്‍ പ്രതികാര നടപടിയായിട്ടാണ് അറസ്റ്റ്. തനിക്കെതിരെ പൊലീസ് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്നും സ്‌റ്റോര്‍മി ഡാനിയല്‍സ് പരാതിയില്‍ പറയുന്നു. മാനനഷ്ടത്തിനാണ് കേസ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് രഹസ്യാന്വേഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥയെ സ്‌റ്റോര്‍മി ഡാനിയല്‍സ് സ്ട്രിപ്പ് ക്ലബ്ബില്‍ വെച്ച് മോശമായി സ്പര്‍ശിച്ചതായി ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ക്ലബിലെ രണ്ടു ജീവനക്കാരും അറസ്റ്റിലായിരുന്നു. അറസ്റ്റ് നടന്ന് മണിക്കൂറിനുള്ളില്‍ തന്നെ സ്‌റ്റോര്‍മി ഡാനിയല്‍സിനെതിരെ ചാര്‍ജ് ചെയ്ത കുറ്റം നിയമപരമായി നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോണ്‍ താരത്തെ വെറുതെ വിട്ടിരുന്നു. അറസ്റ്റ് തങ്ങള്‍ക്ക് സംഭവിച്ച പിഴവാണെന്ന് പിന്നീട് പൊലീസ് അറിയിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റാകുന്നതിന് ഏറെ കാലങ്ങള്‍ക്ക് മുമ്പാണ് ഡോണള്‍ഡ് ട്രംപിന് പോണ്‍ സ്റ്റാര്‍ സ്‌റ്റോര്‍മി ഡാനിയല്‍സുമായി ലൈംഗിക ബന്ധമുണ്ടായിരുന്നത്. അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം ഇത് വിവാദ കൊടുങ്കാറ്റായി മാറി. സ്‌റ്റോര്‍മിയുടെ നാവടപ്പിക്കാന്‍ ട്രംപ് പണം വാരി എറിഞ്ഞതും മറ്റും വിവാദങ്ങളെ കൊഴുപ്പിച്ചിരുന്നു.

https://www.facebook.com/Malayalivartha























